Good Sleep

ഉറക്കം മനുഷ്യന് ഏറെ അനുവാര്യമായ ഒന്നാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം.

';

നല്ല ഉറക്കവും ഭക്ഷണവും

നല്ല ഉറക്കം ലഭിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിയ്ക്കും.

';

പാല്‍ (Milk for good sleep)

ഒരു ഗ്ലാസ് ചൂട് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് നല്ല ഉറക്കം ലഭിക്കാന്‍ സഹായിയ്ക്കുന്നത്.

';

ബദാം (Almonds)

ശരീരത്തില്‍ മഗ്നീഷ്യം കുറയുമ്പോള്‍ ഉറക്കക്കുറവ് ഉണ്ടാകാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു.

';

നേന്ത്രപ്പഴം

രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും നല്ല ഉറക്കം നല്‍കുന്നു.

';

ഓട്സ്

ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്‌, സിങ്ക്‌ എന്നിവ നല്ല ഉറക്കം നല്‍കുന്നു...

';

കിവി

വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ കിവി രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കഴിക്കുന്നത് നല്ലതാണ്.

';

മത്തങ്ങ വിത്ത്

മത്തന്‍ വിത്തില്‍ ഉള്ള ട്രിപ്‌റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്‍റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ഇത് നല്ല ഉറക്കം നല്‍കുന്നു.

';

തേന്‍

രാത്രി ഭക്ഷണത്തിന്‌ ശേഷം തേന്‍ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

';

ചോറ്

രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വയറുനിറച്ച് ചോറ് കഴിക്കുന്നത് പെട്ടെന്ന് ഉറക്കം വരാന്‍ സഹായിക്കും. പക്ഷേ അമിതവണ്ണത്തിനുള്ള സാധ്യതയും ഉണ്ട്.

';

VIEW ALL

Read Next Story