ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിലുള്ള മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നതാണ് വൃക്കയുടെ ജോലി. ചില ഭക്ഷണങ്ങൾ പതിവായി കഴിച്ചാൽ വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ചില ഭക്ഷണങ്ങളിൽ കാൽസ്യം, ഫോസ്ഫറസ്, യൂറിക് ആസിഡ്, സിസ്റ്റിൻ തുടങ്ങിയ ധാതുക്കൾ കൂടുതലാണ്. ഇത് വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ കാരണമാകും. കിഡ്നി സ്റ്റോൺ സാധ്യത തടയാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഇതാണ്.
ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ രൂപപ്പെടാൻ കാരണമാകും. അതിനാൽ ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
പ്യൂറൈൻ അമിതമായി അടങ്ങിയ കടൽ മത്സ്യങ്ങൾ, റെഡ് മീറ്റ് എന്നിവ കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. കിഡ്‌നിയുടെ ആരോഗ്യം ശക്തമായി നിലനിർത്താൻ ഇവ മിതമായ അളവിൽ മാത്രം കഴിക്കുക.
പഞ്ചസാര ധാരാളം അടങ്ങിയിരിക്കുന്ന മധുരപാനീയങ്ങളും കാർബനേറ്റഡ് ഡ്രിങ്ക്സും അമിതമായി ഉപയോഗിക്കുന്നത് കിഡ്നി സ്റ്റോണിലേക്ക് നയിച്ചേക്കാം. പരമാവധി ഇവ ഡയറ്റിൽ ഉൾപ്പെടുത്താത്തതാണ് ആരോഗ്യത്തിന് നല്ലത്.
അമിതമായി കഫീൻ കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. അതുകൊണ്ട് കാപ്പിയോ കഫീൻ കൂടുതലുള്ള പാനീയങ്ങളോ അമിതമായി ഡയറ്റിൽ ഉൾപ്പെടുത്തരുത്.
തക്കാളി അമിതമായി കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ രൂപപ്പെടുന്നതിന് മറ്റൊരു കാരണമാണ്. തക്കാളിയിലെ ഓക്‌സലേറ്റ് ശരീരത്തിൽ എത്തിയാൽ കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക