നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടുമിക്ക രോഗാവസ്ഥയ്ക്കും ഒരു പ്രധാന കാരണം സമ്മർദ്ദമാണ്. ശരീരഭാര വർധനവ്, രക്ത സമ്മർദ്ദം ഉയരുന്നത് അങ്ങനെ വിവിധ രോഗാവസ്ഥയ്ക്ക് സമ്മർദ്ദം കാരണമാകുന്നു.
നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ ആരോഗ്യത്തെ മാത്രമല്ല മറിച്ച് മനസിന്റെ ആരോഗ്യത്തെയും ബാധിക്കും. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നമുക്കുള്ള സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിന്റെ ശേഷിയെ മെച്ചപ്പെടുത്തുകയും ചെയ്യും.
ബീറ്റ്റൂട്ടിൽ നൈട്രിക് ഓക്സൈഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തിന് സഹായിക്കുകയും രക്ത സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ബ്ലൂബെറി ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
മോണോസാച്ചുറേറ്റഡ് കൊഴുപ്പ് കൊണ്ട് സമ്പന്നമാണ് അവോക്കാഡോ. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും സമ്മർദ്ദ ഹോർമോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
സമ്മർദ്ദമുണ്ടാകുമ്പോൾ ശരീരത്തിൽ ഓക്സിഡേറ്റീവ് ക്ഷയം സംഭവിക്കുന്നു. ഇത് പരിഹരിക്കാൻ മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. വിഷാദരോഗം കുറയ്ക്കാനും മാതളം സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക