Skin Health

ഇന്ന് പലരെയും അലട്ടുന്ന ഒന്നാണ് ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങളും യുവത്വം നഷ്ടപ്പെടുന്നതും. പോഷകാഹാരവും ശരിയായ ചർമ്മസംരക്ഷണവും കൊണ്ട് ഈ പ്രശ്നത്തെ മറികടക്കാം. ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തു.

';

ബ്ലൂബെറി

ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ ഉൾപ്പെടെയുള്ള ആൻ്റിഓക്സിഡൻ്റുകൾ വാർദ്ധക്യത്തെ വേ​ഗത്തിലാക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചുളിവുകൾ വരുന്നത് തടയുന്നു.

';

അവോക്കാഡോ

അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന കരോട്ടെനോയ്ഡ്സ് ചർമ്മത്തിനെ അൾട്രാവൈലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു.

';

​ഗ്രീൻ ടീ

​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ്സും ഇൻഫ്ലമേഷനും കുറച്ച് ചർമ്മം പ്രായമാകുന്നതിനെ ചെറുക്കുന്നു. ഇത് ചർമ്മത്തെ അൾട്രാവൈലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചുളിവുകൾ വരുന്നത് തടയുകയും ചെയ്യുന്നു.

';

ഡാർക്ക് ചോക്ലേറ്റ്

ഉയർന്ന് കോക്കോ കണ്ടൻ്റുള്ള ഡാർക്ക് ചോക്ലേറ്റുകളിൽ ഫ്ലേവനോയ്ഡുകൾ ധാരാളമുണ്ട്. ഇത് ചർമ്മത്തിലെ രക്തയോട്ടം, ജലാംശം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ ആൻ്റിഓക്സിഡൻ്റുകൾ ചർമ്മത്തിന് ദോഷകരമായ അൾട്രാവൈലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു.

';

തക്കാളി

തക്കാളിയിൽ ലൈക്കോപീൻ എന്ന ആൻ്റിഓക്സിഡൻ്റുകൾ ധാരാളമടങ്ങിയിരിക്കുന്നു. ചർമ്മത്തെ അൾട്രാവൈലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാനും അകാല വാർദ്ധക്യ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

';

ഇലക്കറി

ചീര, കെയ്ൽ ഉൾപ്പെടെയുള്ള ഇലക്കറികൾ വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പന്നമാണ്. ചർമ്മാരോ​ഗ്യത്തിന് ഈ വിറ്റാമിനുകൾ അനിവാര്യമാണ്. ലൂട്ടെയ്ൻ, സിയാക്സാന്തിൻ തുടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കും.

';

മാതളനാരങ്ങ

മാതളത്തിൽ അടങ്ങിയിരിക്കുന്ന പ്യൂണിക്കലാജിൻ, പോളിഫെനോൾ എന്നീ ആൻ്റിഓക്സിഡൻ്റുകൾ ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നു, ചർമ്മത്തെ ബാധിക്കുന്ന വീക്കം കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം വർധിപ്പിക്കാനും മാതളം സഹായിക്കുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story