ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സ്ത്രീകൾ കഴിക്കേണ്ട ഭക്ഷണങ്ങൾ
ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ഓട്സ്, ധാന്യങ്ങൾ എന്നിവ. ഇത് എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ബദാം, വാൽനട്ട്, അണ്ടിപ്പരിപ്പ് എന്നിവ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ്. ഇത് എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുന്നു.
സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി അസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
അവോക്കാഡോയിൽ എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും അടങ്ങിയിരിക്കുന്നു.
എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിട്ടുണ്ട്. ഇവ എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ബീൻസ്, ചെറുപയർ തുടങ്ങിയ പയറുവർഗങ്ങളിൽ ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ആപ്പിൾ, ബെറീസ്, സിട്രസ് പഴങ്ങൾ, മുന്തിരി എന്നിവയിൽ ലയിക്കുന്ന നാരുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു. ഇവ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് എച്ച്ഡിഎൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കുകയും എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
സോയ ബീൻ, സോയയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ടോഫു, സോയ മിൽക്ക് എന്നിവയിൽ സസ്യാധിഷ്ഠിത പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇത് എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.