വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കാൻ പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ഓറഞ്ച് എന്ന പഴമായിരിക്കും. 100 ഗ്രാം ഓറഞ്ചിൽ 53 മൈക്രോഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. എന്നാൽ ഓറഞ്ചിനെക്കാൾ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളുണ്ട്. അവ പരിചയപ്പെടാം.
പ്രതിരോധശേഷി വർധിപ്പിക്കാനും നേത്രാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക ഉത്തമമാണ്. 100 ഗ്രാം പേരയ്ക്കയിൽ 228 മൈക്രോഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
പ്രതിരോധശേഷിക്കും ചർമ്മാരോഗ്യത്തിനും നെല്ലിക്ക ഉത്തമമാണ്. 100 ഗ്രാം നെല്ലിക്കയിൽ 600 മൈക്രോഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
100 ഗ്രാം റെഡ് ബെൽ പെപ്പറിൽ 190 മൈക്രോഗ്രാം വിറ്റാമിൻ സി ആണ് അടങ്ങിയിരിക്കുന്നത്. പ്രതിരോധശേഷി വർധിപ്പിക്കാനും നേത്രാരോഗ്യത്തിനും മികച്ചതാണ് റെഡ് ബെൽ പെപ്പർ.
100 ഗ്രാം സ്ട്രോബറിയിൽ 58 മൈക്രോഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ധാരാളം ആൻ്റി ഓക്സിഡൻ്റുകളും ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ സ്ട്രോബറി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
100 ഗ്രാം കിവിയിൽ 93 മൈക്രോഗ്രാം വിറ്റാമിൻ സി ഉണ്ട്. കിവി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മാരോഗ്യത്തിനും ഉത്തമമാണ്.
ഏറെ ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ പഴമാണ് പപ്പായ. 100 ഗ്രാം പപ്പായയിൽ 61 മൈക്രോഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പപ്പായയിൽ ധാരാളം ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിനും ചർമ്മാരോഗ്യത്തിനും മികച്ചതാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക