ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിത്തുകൾ; ഇവ ശീലമാക്കൂ
പ്രോട്ടീൻ, നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ചിയ വിത്തുകൾ. ഹൃദയാരോഗ്യം, ശരീരഭാരം കുറയ്ക്കുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും.
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് ഫ്ലാക്സ് സീഡ്. ഇവ ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും.
മഗ്നീഷ്യം, സിങ്ക് എന്നിവ ധാരാളമുള്ള മത്തങ്ങ വിത്തുകൾ ഊർജ്ജം നൽകുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
വിറ്റാമിൻ ഇ-യും പ്രോട്ടീനും അടങ്ങിയ സൂര്യകാന്തി വിത്തുകൾ പേശികളുടെ ആരോഗ്യത്തിന് മികച്ചതാണ്.
ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാൻ സഹായിക്കുന്ന ലിഗ്നൻസ് അടങ്ങിയതാണ് കറുത്ത എള്ള്.
തണ്ണിമത്തൻ വിത്തുകളിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഉയർന്ന അളവിൽ നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കുന്നതിനും, പേശികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഇത് ഗുണകരമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.