Blood sugar lowering drinks in summer: വേനൽക്കാലം

വേനൽക്കാലമായാൽ നമുക്ക് ഭക്ഷണം കഴിക്കുന്നതിലും കൂടുതലയി എന്തെങ്കിലും പാനീയങ്ങൾ കഴിക്കാൻ ആണ് ഇഷ്ടം. അതിനാൽ തന്നെ ഈ ഒരു സീസണിൽ ആളുകൾ കൂടുതലായി ജ്യൂസും മറ്റും കുടിക്കുന്നു. അമിത പഞ്ചസാര ചേർത്ത് ഇവ രക്തത്തിലെ പഞ്ചസാര കൂട്ടാൻ കാരണമാകും. അതിനാൽ ഇനി പറയുന്ന പാനീയങ്ങൾ കുടിക്കൂ.

';

തക്കാളി സൂപ്പ്

നാം കഴിക്കുന്ന പാനീയങ്ങൾ ദാഹത്തെ ശമിപ്പിക്കുക എന്നതിലുപരി നമ്മുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യുന്നതാകണം. അതിനാൽ നിങ്ങൾക്ക് തക്കാളി സൂപ്പ് കുടിക്കാം. ഇതിൽ കുറഞ്ഞ കലോറിയാണ് അടങ്ങിയിരിക്കുന്നത്. മാത്രമല്ല ധാരാളം വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു.

';

കുക്കുമ്പർ ജ്യൂസ്

കുക്കുമ്പർ ജ്യൂസിൽ കുറഞ്ഞ കലോറിയാണ് ഉള്ളത്. മാത്രമല്ല ഈ ജ്യൂസ് അൽപ്പം ഇഞ്ചി, നാരങ്ങ നീര്, പുതിന എന്നിവ ചേർത്ത് തയ്യാറാക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പ്രതിരോധശേഷിയും വീണ്ടെടുക്കാൻ സാധിക്കുന്നു.

';

കാരറ്റ് ജ്യൂസ്

വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ കാരറ്റ് ജ്യൂസ് വേനൽക്കാലത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ ആരോ​ഗ്യകരമാക്കുന്നതിനായി കൊഴുപ്പ് കുറഞ്ഞ പാലും കുറഞ്ഞ പഞ്ചസാരയും മാത്രം ഉപയോ​ഗിക്കുക.

';

ബ്രോക്കോളി ജ്യൂസ്

വിവിധ പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി. ഇത് ഉപ്പ് ചേർത്ത് ജ്യൂസ് ആക്കിയോ അല്ലെങ്കിൽ കൂടുതൽ രുചികരമാക്കാനായി സൂപ്പാക്കി കഴിക്കുന്നതും വളരെ നല്ലതാണ്.

';

ആപ്പിൾ

വിറ്റാമിൻ എയും നാരുകളാലും സമ്പുഷ്ടമായ ആപ്പിൾ ജ്യൂസ് വേനൽക്കാലത്തെ ജ്യൂസുകളിൽ ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

';

ചീര ജ്യൂസ്

ഇരുമ്പും കാൽസ്യവും ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ചീര. ഇത് സൂപ്പ് പോലെയോ ജ്യൂസ് ആക്കിയോ കഴിക്കുന്നത് വേനൽക്കാലത്ത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

';

നാരങ്ങവെള്ളം

വേനൽക്കാലത്തെ മികച്ച പാനീയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് നാരങ്ങ വെള്ളം. ഇത് പഞ്ചസാര ചേർത്ത് കഴിക്കുന്നതിനേക്കാൾ ഉപ്പ് ചേർത്ത് കുടിക്കുന്നത് ക്ഷീണമകറ്റാൻ വളരെ നല്ലതാണ്.

';

തേങ്ങാ വെള്ളം

ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏറെ സഹായകരമായ ഒന്നാണ് പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പാനീയമായ തേങ്ങാവെള്ളം. ഇതിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകൾ ശരീരത്തിന് വളരെ നല്ലതാണ്.

';

ശ്രദ്ധിക്കുക

ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story