Quinoa

ലോകത്തിലെ ഏറ്റവും ആരോ​ഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് കീൻവ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ എന്നിവ ധാരാളമടങ്ങിയ ​ഗ്ലൂട്ടൻ ഫ്രീ ഭക്ഷണമാണ് കീൻവ. അരിക്ക് പകരമായി നമ്മൾക്ക് ഉപയോ​ഗിക്കാവുന്ന ഒരു സൂപ്പർ ഫുഡാണ് ഇത്.

Zee Malayalam News Desk
Sep 20,2024
';

ആരോ​ഗ്യ​ഗുണങ്ങൾ

കീൻവ യഥാർഥത്തിൽ ഒരു ധാന്യമല്ല, ഇത് ഒരു സീഡാണ്. പെറു ആണ് കീൻവയുടെ ജന്മദേശം. വേവിക്കുമ്പോൾ മൃദുവും ഫ്ലഫിയുമാകുന്ന കീൻവയ്ക്ക് നട്സിന്റെയൊക്കെ രുചിയാണ്. കീൻവ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം.

';

പ്രോട്ടീൻ

കീൻവയിൽ ഒമ്പത് അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മറ്റുള്ള പ്ലാൻ്റ് ബേസ്ഡ് ഭക്ഷണങ്ങളെ അപേക്ഷിച്ച് കീൻവ ഒരു കംപ്ലീറ്റ് പ്രോട്ടീനാണ്. പ്രോട്ടീൻ കഴിക്കണ്ടവർക്ക് സുരക്ഷിതമായി കഴിക്കാവുന്ന ഒന്നാണ് കീൻവ.

';

ഫൈബർ

വെള്ള അരിയെ അപേക്ഷിച്ച് കീൻവയിൽ ഫൈബറിൻ്റെ അളവ് കൂടുതലാണ്. കൂടുതൽ ഫൈബർ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

';

ഗ്ലൈസെമിക് സൂചിക

കീൻവയിൽ അരിയെക്കാൾ ഗ്ലൈസെമിക് സൂചിക കുറവാണ്. അതായത് കീൻവ കഴിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതിൻ്റെ തോത് കുറയ്ക്കുന്നു. പ്രമേഹമുള്ളവർക്ക് സുരക്ഷിതമായി കഴിക്കാവുന്ന ഭക്ഷണാണ് കീൻവ.

';

പോഷകങ്ങൾ

കീൻവയിൽ ആവശ്യത്തിലധികം വിറ്റാമിനുകളും ധാതുക്കളുമടങ്ങിയിട്ടുണ്ട്. മ​ഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങൾ കീൻവയിലുള്ളതിനാൽ ഇത് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടാൻ സഹായിക്കും.

';

ആൻ്റി - ഓക്സിഡൻ്റുകൾ

കീൻവയിൽ അടങ്ങിയിരിക്കുന്ന ക്വെർസെറ്റിൻ, കെംഫറോൾ എന്നീ ആൻ്റി - ഓക്സിഡൻ്റുകൾ ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷനെതിരെ പോരാടാനും ദോഷകരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

';

ശരീരഭാരം

കീൻവയിൽ ധാരാളമായി ഫൈബറും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ വിശപ്പുണ്ടാകുന്നത് കുറച്ച് ശരീരഭാരം നിയന്ത്രിക്കുന്നതിനെ സഹായിക്കുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story