തൈരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 2, ബി12, കാൽസ്യം എന്നിവ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ദിവസം ഒരു നേരം ഇത് കഴിക്കുന്നത് ഉത്തമമാണ്. തൈരിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ്, ട്രീപ്റ്റോപൻ ശരീരത്തിന് നല്ലതാണ്.
തൈരിൽ അടങ്ങിയ കാൽസ്യം എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകും. ദഹനത്തിനും ഉത്തമമാണ് തൈര്.
തൈര് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും.
തൈര് കഴിക്കുന്നത് കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗങ്ങളെ തടയുകയും ചെയ്യും.
അൾസർ സാധ്യത കുറയ്ക്കാൻ തൈര് കഴിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.