Eyesight

കാഴ്ച ശക്തി കൂട്ടാം; ഈ സൂപ്പർ ഫുഡുകളെ ഡയറ്റിൽ ഉൾപ്പെടുത്തൂ...

Zee Malayalam News Desk
Dec 05,2024
';

കാരറ്റ്

ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. ഇവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ വൈറ്റാമിന്‍ എ ആയി മാറുകയും കാഴ്ച ശക്തി വര്‍ധിപ്പിക്കാനുള്ള ഘടകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

';

ചീര

ചീര പോലുള്ള ഇലക്കറികളിൽ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ലൂട്ടെന്‍, സിയക്സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങളും ഇവയിലുണ്ട്.

';

മധുരക്കിഴങ്ങ്

ബീറ്റാ കരോട്ടിന്റെ നല്ല ഉറവിടമാണ് മധുരക്കിഴങ്ങ്. അതുകൊണ്ട് തന്നെ കാഴ്ച ശക്തിക്ക് ഇവ ഏറെ ഗുണകരമാണ്.

';

കാപ്സിക്കം

കാഴ്ച ശക്തി വർധിപ്പിക്കാനായി ഡയറ്റിൽ ചേർക്കാവുന്ന മറ്റൊരു ഭക്ഷണപദാർത്ഥമാണ് കാപ്സികം. ഇവ വിറ്റാമിൻ സിയാൽ സമ്പന്നമാണ്.

';

മീൻ

ഒമേഗാ 3 ഫാറ്റി ആസിഡുകള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഘടകമാണ്. മീനുകളില്‍ ധാരാളം ഒമേഗ - 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.

';

മുട്ട

ലൂട്ടെന്‍, സിയക്സാന്തിന്‍, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായ മുട്ടയും കാഴ്ച ശക്തിസ കൂട്ടാൻ ഗുണകരമാണ്.

';

ഓറഞ്ച്

ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി തിമിര സാധ്യത കുറയ്ക്കുന്നു.

';

ബ്ലൂബെറി

ആൻിഓക്സിഡന്റുകളാൽ സമ്പന്നമാണ് ബ്ലൂബെറി. തിമിരം, കണ്ണിനെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ എന്നിവയ്കക്ക് നല്ലൊരു പ്രതിവിധി കൂടിയാണിവ.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story