ഈ ചൂട് കാലത്ത് മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കണോ...? നമ്മുടെ എല്ലാവരുടേയും വീട്ടിൽ സാധാരണമായി കാണപ്പെടുന്ന മോര് കൊണ്ട് ഇതാ ചില വിഭവങ്ങൾ.
മോര് കുറച്ച് കളർഫുൾ ആക്കുന്നതിനായി അൽപ്പം ബീറ്റ്റൂട്ട് നീര് ചേർക്കുന്നത് കാഴ്ച്ചയിൽ മാത്രമല്ല രുചിയിലും മോര് മുന്നിട്ട് നിൽക്കും. എരുവിനായി കാന്താരി മുളക് ചേർക്കുന്നത് ഈ പാനീയത്തെ കൂടുതൽ രുചികരമാക്കും.
മോര് വിഭവങ്ങളിൽ ഏറ്റവും രുചികരമായിട്ടുള്ള ഒന്നാണ് മസാല മോര്. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചതച്ച് ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
വളരെ വ്യത്യസ്ഥമായ രുചി നൽകുന്ന ഒന്നാണ് പുതിന മോര്. പേരുപോലെ തന്നെ ഇതിലെ പ്രധാനി പുതിനയിലയാണ്. ഒപ്പം അൽപ്പം കൂടെ രുചികരമാക്കുന്നതിനായി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ കൂടെ ചേർക്കുക.
പേര് പോലെ തന്നെ നാരങ്ങയും ഇഞ്ചിയുമാണ് ഇതിലെ പ്രധാന ചേരുവകൾ. അതിനൊപ്പം കാന്താരി മുളകും, ചെറിയ ഉള്ളിയും ചേർക്കുക.
ഇത് അൽപ്പം വ്യത്യസ്ഥമായ രുചിയാണ് നൽകുക. മോരിനൊപ്പം പച്ച മാങ്ങാ കുടി അരച്ച് ചേർക്കുക. ഒപ്പം പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ കൂടി ചേർക്കുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവുകളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.