വിറ്റാമിൻ സി സമ്പന്നമായ നാരങ്ങയിലെ ഗുണങ്ങൾ സൂര്യരശ്മികൾ കാരണം നഷ്ടപ്പെട്ട മുഖത്തിന്റെ സ്വാഭാവിക തിളക്കത്തെ വീണ്ടെടുക്കാൻ നല്ലതാണ്. രാത്രിയിൽ അല്ലപ്പം നാരങ്ങ നീര് മാത്രമായോ തേനിൽ ചാലിച്ചോ പുരട്ടുക.
സൂര്യ രശ്മികൾ കാരണം തിളക്കം നഷ്ടപ്പെട്ട ശരീരത്തിലെ ഭാഗങ്ങളിൽ കറ്റാർവാഴയുടെ ജെൽ തേയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് സൺടാൻ കുറയ്ക്കാനും നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനും സഹായകരമാണ്.
കുക്കുമ്പറിന് തണുത്ത പ്രകൃതമാണ്. അതിനാൽ ഇത് കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകുന്നു,. അതുപോലെ ഇതിന്റെ നീര് സൺ ബാധിച്ച ശരീരത്തിലെ ഭാഗങ്ങളിൽ തേയ്ക്കുന്നത് വളരെ നല്ലതാണ്.
തക്കാളിയിൽ ലെക്കോപിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് സൂര്യാഘാതത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. അതിനാൽ സൺ ടാൻ ബാധിച്ച ഭാഗങ്ങളിൽ തക്കാളി നീര് പുരട്ടുന്നത് വളരെ നല്ലതാണ്.
ലാക്ടിക്ക് ആസിഡിനാൽ സമ്പന്നമായ തൈര് ചർമ്മത്തെ തിളക്കത്തോടെയും ആരോഗ്യകരമായും നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ഇത് ശരീരത്തിലെ സൺടാൻ ബാധിച്ച ഭാഗങ്ങളിൽ പുരട്ടുന്നത് ഗുണകരമാണ്.
മഞ്ഞളിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്തുന്നിൽ വളരെയധികം സഹായകരമാണ്. മഞ്ഞൾ പൊടി പാലിലോ തൈരിലോ ചേർത്ത് തേയ്ക്കുക.
ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ചർമ്മത്തിന് തിളക്കം നൽകാനും സൺ ടാൻ കുറയ്ക്കാനും സഹായിക്കും. ഉരുളക്കിഴങ്ങ് മിക്സിയിൽ അരച്ച് അതിന്റെ നീര് എടുത്ത് സൺ ടാൻ ബാധിത സ്ഥലങ്ങളിൽ പുരട്ടുക.
ഓട്സ് ചർമ്മത്തിൽ പുരട്ടുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാനും, ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു. ഓട്സ് പേസ്റ്റ് രുപത്തിലാക്കിയ ശേഷം ബാധിത പ്രദേശങ്ങളിൽ പുരട്ടുക. കഴുകി കളയുന്നതിന് മുന്നോടിയായി വൃത്താകൃതിയിൽ മുഖം മസാജ് ചെയ്യുക.
പാലിൽ ലാക്ടിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മൃതകോശങ്ങളെ പുറന്തള്ളാനും ശരീരത്തിലെ സൺടാൻ കുറയ്ക്കാനും സഹാകരമാണ്. (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും വീട്ടുവൈദ്യങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)