പ്രഭാത ഭക്ഷണത്തിൽ വൈറൈറ്റി പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ..ൽ എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു പലഹരമാണ് ഇവിടെ പറയുന്നത്.
ഇതിന് പ്രധാനമായും വേണ്ടത് റവയാണ്. ബാക്കി ആവശ്യമായ സാധനങ്ങൾ ഇനി പറയിന്നവ.
ഉപ്പ്, ചുവന്ന മുളക് ചതച്ചത്, ജീരകം, കുരുമുളക് പൊടി, ചെറുതായി അരിഞ്ഞ ഉള്ളി, പച്ച മല്ലിയില, നിറം ആവശ്യമെങ്കിൽ മഞ്ഞളും ചേർക്കുക.
ആദ്യം ഒരു പാത്രത്തിൽ അൽപ്പം വെള്ളം ചൂടാക്കുക. ശേഷം അത് തണുക്കാനായി മാറ്റി വെക്കുക.
അതിന് ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ഉപ്പ്, ചുവന്ന മുളക് ചതച്ചത്, ജീരകം, കുരുമുളക് പൊടി, ചെറുതായി അരിഞ്ഞ ഉള്ളി, പച്ച മല്ലിയില, എന്നിവ എണ്ണ ചേർത്ത് മൂപ്പിക്കുക.
അൽപ്പം മഞ്ഞളും ചേർത്ത ശേഷം ആവശ്യത്തിന് ഉപ്പും ഇടുക. പിന്നീട് അതിലേക്ക് റവ ചേർത്ത് കൊടുക്കുക. ആവശ്യത്തിനനുസരിച്ച് വെള്ളവും ചേർത്ത് ഒരു മാവ് പരുവത്തിലാക്കുക.
പിന്നീട് ഈ മാവ് കുഴച്ച് ഉരുളയാക്കി ബോൾ രൂപത്തിലാക്കിയെടുക്കുക.
ഒരു ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് ഈ ഉരുളകൾ ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക.
രുചികരമായ റവബോള് തയ്യാർ