മനുഷ്യ സ്പർശനങ്ങളിൽ ഏറ്റവും ഉദാത്തമായതാണ് ആലിംഗനം. വലിയ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ ആലിംഗനത്തിന് കഴിയും.
ആലിംഗനം ആത്മവിശ്വാസവും ആശ്വാസവും നല്കുന്നു, ഇത് ബന്ധങ്ങളുടെ തീവ്രതയും ഊഷ്മളതയും വര്‍ദ്ധിപ്പിക്കുന്നു
ആലിംഗനത്തിലൂടെ മാനസികമായ ഉണർവ് ലഭിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പരസ്പര ബന്ധത്തിന്റെയും സ്നേഹത്തിന്റെയും ആഴം വര്‍ദ്ധിക്കുന്നു എന്നതാണ് ആലിംഗനത്തിന്റെ ഏറ്റവും മികച്ച ഗുണം.
ഏറെ മാനസിക വിഷമം നേരിടുമ്പോൾ ഏറെ പ്രിയപ്പെട്ട ഒരാൾ നമ്മെ കെട്ടിപ്പിടിച്ചാൽ ലഭിക്കുന്ന ആശ്വാസം ഒന്ന് വേറെതന്നെയാണ്.
മാനസികമായ ഉണർവിന് ആലിംഗനം ഔഷധമാണ്. ആലിംഗനം ചെയ്യുമ്പോൾ ഡോപാമൈൻ,സെറോടോണിൻ എന്നിവയുടെ അളവ് വർദ്ധിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.
ഹൈപ്പർ ടെൻഷൻ പലപ്പോഴും ഹൃദയത്തെ ദോഷമായി ബാധിക്കും. ഇതിനെ നിയന്ത്രിക്കാൻ ആലിംഗനത്തിന് സാധിക്കും.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും ആലിംഗനത്തിന് വലിയ പങ്കുണ്ട്.
മനസിന്റേയും ശരീരത്തിന്റേയും മൊത്തത്തിലുള്ള വേദനെയെ ശമിപ്പിക്കാൻ ആലിംഗനത്തിന് സാധിക്കുന്നു.