Indoor Plants

ഇന്ന് നിരവധി വീടുകളിൽ ചെടികൾ വീട്ടിനുള്ളിൽ തന്നെ വളർത്താറുണ്ട്. വീടിനകവശത്ത് ഭം​ഗി കൂടുന്നതിനോടൊപ്പം അന്തരീക്ഷമലിനീകരണം കുറയ്ക്കാനും ഇവ സഹായിക്കുന്നു. അകത്തളങ്ങളിൽ വളർത്താവുന്ന മികച്ച ചെടികളെ പരിചയപ്പെട്ടാലോ?

Zee Malayalam News Desk
Nov 18,2024
';

പീസ് ലില്ലി

വായുവിൽ നിന്ന് ബെൻസീൻ, ഫോ‌ർമാൽഡിഹൈഡ്, സൈലീൻ, അമോണിയ എന്നിവയെ നീക്കം ചെയ്യുന്നതിന് പീസ് ലില്ലി സഹായിക്കുന്നു. വീടുകളിൽ പോസിറ്റീവ് എനർജിയും സമാധാനം കൊണ്ടുവരാനും പീസ് ലില്ലിക്ക് കഴിയുമെന്നാണ് പറയുന്നത്.

';

സ്പൈഡർ പ്ലാൻ്റ്

ബെൻസീൻ, ഫോ‌ർമാൽഡിഹൈഡ്, സൈലീൻ, കാർബൺ മോണോക്സൈഡ് എന്നിവ വായുവിൽ നിന്ന് നീക്കം ചെയ്യാൻ സ്പൈഡർ പ്ലാൻ്റ് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

';

കറ്റാർ വാഴ

വീട്ടിനുള്ളിലെ വായുവിൽ നിന്ന് ബെൻസീനും ഫോ‌ർമാൽഡിഹൈഡും നീക്കം ചെയ്യാനും കാർബൺ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവ വലിച്ചെടുക്കാനും കറ്റാർ വാഴയ്ക്ക് കഴിയും.

';

സ്നേക്ക് പ്ലാൻ്റ്

ഫോ‌ർമാൽഡിഹൈഡ്, നൈട്രജൻ ഓക്സൈഡ്, ബെൻസീൻ, സൈലീൻ, ട്രൈക്ലോറോഎത്തിലീൻ തുടങ്ങിയ വായുവിലുള്ള വിഷാംശങ്ങളെ വലിച്ചെടുത്ത് വായു ശുദ്ധീകരിക്കാൻ സ്നേക്ക് പ്ലാൻ്റ് സഹായിക്കുന്നു.

';

ഇം​ഗ്ലീഷ് ഐവി

അലർജി ഉണ്ടാക്കുന്ന പൂപ്പലുകളും മറ്റ് ഫം​ഗസുകളും വായുവിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു ഇൻഡോർ പ്ലാൻ്റാണ് ഇം​ഗ്ലീഷ് ഐവി.

';

ബാം​ബു പാം

ഏറെ ആരാധകരുള്ള ഒരു ചെടിയാണ് ബാംബു പാം. ബെൻസീൻ, ഫോ‌ർമാൽഡിഹൈഡ്, ട്രൈക്ലോറോഎത്തിലീൻ, സൈലീൻ, ടോലുയീൻ എന്നീ വായുവിലെ വിഷാംശങ്ങളെ ഫിൽട്ടർ ചെയ്യുന്നതിന് ഈ ചെടി സഹായിക്കുന്നു.

';

VIEW ALL

Read Next Story