26 വയസിന് മുകളിലുള്ളവർക്ക് 7-9 മണിക്കൂർ ഉറക്കം ആവശ്യമാണ്. എന്നാൽ 10 മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ ഈ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും.
അമിതമായി ഉറങ്ങുന്നത് ഉയർന്ന ബിഎംഐ, ശരീരഭാരം എന്നിവയുമായ ബന്ധപ്പെട്ടതാണ്. രാത്രിയിൽ 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നതും കൃത്യമായി വ്യായാമം ചെയ്യാത്തതും ശരീരഭാരം വർധിക്കാൻ കാരണമാകും.
അമിതമായ ഉറക്കം ഫെർട്ടിലിറ്റിയെ ബാധിക്കാം. അമിതമായ ഉറങ്ങുന്നത് ഗർഭിണിയാകാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
രാത്രിയിൽ 8 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 2.5 മടങ്ങ് കൂട്ടുന്നു.
10 മണിക്കൂറോ അതിൽ കൂടുതലോ ഉറങ്ങുന്നത് ഹൃദയാഘാതം മൂലമുള്ള മരണ സാധ്യത 56 ശതമാനവും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യത 49 ശതമാനവുമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
അമിതമായി ഉറങ്ങുന്നത് പലപ്പോഴും മാനസികാരോഗ്യ പ്രശ്നങ്ങളുടെയോ വിഷാദത്തിന്റെയോ ലക്ഷണങ്ങളാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.