Kanjivaram sarees

നെയ്തെടുക്കുന്ന വിസ്മയം; അറിയാം കാഞ്ചീപുരം പട്ടിന്റെ വിശേഷങ്ങൾ

Zee Malayalam News Desk
Oct 04,2024
';

കാ‍ഞ്ചീപുരം സാരി

​ഗുണനിലവാരവും സൗന്ദര്യവും കൊണ്ട് സാരികളുടെ രാജ്ഞി എന്നാണ് കാഞ്ചീപുരം സാരി അറിയപ്പെടുന്നത്. കാഞ്ചീവരം സാരിയെന്നും ഇവയ്ക്ക് പേരുണ്ട്.

';

ഉത്ഭവം

സമ്പന്നമായ നെയ്ത്ത് പാരമ്പര്യമുള്ള തമിഴ്നാട്ടിലെ കാഞ്ചീപുരം പട്ടണത്തിൽ നിന്നാണ് കാഞ്ചിവരം സാരികൾ ഉത്ഭവിക്കുന്നത്.

';

കാഞ്ചീപുരം

പട്ടിന്റെ ന​ഗരമെന്നാണ് കാഞ്ചീപുരത്തെ വിശേഷിപ്പിക്കുന്നത്. എല്ലാവർഷവും 400,000 മുതൽ 500,000 സാരികൾ വരെ ഇവിടെ നെയ്യുന്നുണ്ട്.

';

പട്ടുനൂൽ

ശുദ്ധമായ ബൾബറി പട്ടുനൂൽ കൊണ്ടാണ് സാരികൾ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് പട്ടുനൂലുകൾ ഇഴച്ചേർത്താണ് സാരി തീർക്കുന്നത്.

';

ഡിസൈനുകൾ

പരമ്പരാ​ഗത ഡിസൈനുകളായ മയിൽ, ആന, മാമ്പഴം, ക്ഷേത്രരൂപകല്പനകൾ തുടങ്ങിയവയാണ് സാരിയിലെ പ്രധാന അലങ്കാര പണികൾ.

';

നെയ്ത്ത്

നെയ്ത്തുകാരുടെ നൈപുണ്യവും അർപ്പബോധവും പ്രകടമാകുന്ന ഓരോ കാഞ്ചീപുരം സാരിയും നെയ്തെടുക്കാൻ ദിവസങ്ങൾ മുതൽ മാസങ്ങൾ വരെ സമയമെടുക്കും.

';

കസവുനൂൽ

പട്ടുസാരി കാഞ്ചിപുരത്തിന്റേതാണെങ്കിലും അതിനുപയോ​ഗിക്കുന്ന പട്ടുനൂൽ വരുന്നത് കർണാടകയിൽ നിന്നും കസവുനൂൽ വരുന്നത് സൂറത്തിൽനിന്നുമാണ്.

';

ഡിസൈനർ കാർഡുകൾ

ഇപ്പോൾ കമ്പ്യൂട്ടർ സാങ്കേതികവിദ്യയോടെ സൃഷ്ടിക്കുന്ന ഡിസൈനർ കാർഡുകൾ ഉപയോ​ഗിച്ചാണ് സാരിയിൽ ചിത്രത്തുന്നലുകൾ സൃഷ്ടിക്കുന്നത്.

';

ആയിരം കാർഡുകൾ

ഒരു സാരിക്കായി ആയിരം കാർഡുകൾ വരെ ഉപയോ​ഗിക്കേണ്ടി വരും. ഒരേ രീതിയിലുള്ള ഡിസൈനർ കാർഡുകൾ പത്തു സാരിക്ക് മാത്രമേ ഉപയോ​ഗിക്കാറുള്ളൂ.

';

VIEW ALL

Read Next Story