നെയ്തെടുക്കുന്ന വിസ്മയം; അറിയാം കാഞ്ചീപുരം പട്ടിന്റെ വിശേഷങ്ങൾ
ഗുണനിലവാരവും സൗന്ദര്യവും കൊണ്ട് സാരികളുടെ രാജ്ഞി എന്നാണ് കാഞ്ചീപുരം സാരി അറിയപ്പെടുന്നത്. കാഞ്ചീവരം സാരിയെന്നും ഇവയ്ക്ക് പേരുണ്ട്.
സമ്പന്നമായ നെയ്ത്ത് പാരമ്പര്യമുള്ള തമിഴ്നാട്ടിലെ കാഞ്ചീപുരം പട്ടണത്തിൽ നിന്നാണ് കാഞ്ചിവരം സാരികൾ ഉത്ഭവിക്കുന്നത്.
പട്ടിന്റെ നഗരമെന്നാണ് കാഞ്ചീപുരത്തെ വിശേഷിപ്പിക്കുന്നത്. എല്ലാവർഷവും 400,000 മുതൽ 500,000 സാരികൾ വരെ ഇവിടെ നെയ്യുന്നുണ്ട്.
ശുദ്ധമായ ബൾബറി പട്ടുനൂൽ കൊണ്ടാണ് സാരികൾ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് പട്ടുനൂലുകൾ ഇഴച്ചേർത്താണ് സാരി തീർക്കുന്നത്.
പരമ്പരാഗത ഡിസൈനുകളായ മയിൽ, ആന, മാമ്പഴം, ക്ഷേത്രരൂപകല്പനകൾ തുടങ്ങിയവയാണ് സാരിയിലെ പ്രധാന അലങ്കാര പണികൾ.
നെയ്ത്തുകാരുടെ നൈപുണ്യവും അർപ്പബോധവും പ്രകടമാകുന്ന ഓരോ കാഞ്ചീപുരം സാരിയും നെയ്തെടുക്കാൻ ദിവസങ്ങൾ മുതൽ മാസങ്ങൾ വരെ സമയമെടുക്കും.
പട്ടുസാരി കാഞ്ചിപുരത്തിന്റേതാണെങ്കിലും അതിനുപയോഗിക്കുന്ന പട്ടുനൂൽ വരുന്നത് കർണാടകയിൽ നിന്നും കസവുനൂൽ വരുന്നത് സൂറത്തിൽനിന്നുമാണ്.
ഇപ്പോൾ കമ്പ്യൂട്ടർ സാങ്കേതികവിദ്യയോടെ സൃഷ്ടിക്കുന്ന ഡിസൈനർ കാർഡുകൾ ഉപയോഗിച്ചാണ് സാരിയിൽ ചിത്രത്തുന്നലുകൾ സൃഷ്ടിക്കുന്നത്.
ഒരു സാരിക്കായി ആയിരം കാർഡുകൾ വരെ ഉപയോഗിക്കേണ്ടി വരും. ഒരേ രീതിയിലുള്ള ഡിസൈനർ കാർഡുകൾ പത്തു സാരിക്ക് മാത്രമേ ഉപയോഗിക്കാറുള്ളൂ.