Travel

ഒരു യാത്രയ്ക്ക് പോകാനായി തയ്യാറെടുക്കുമ്പോൾ പല കാര്യങ്ങളും നമ്മൾ പ്ലാൻ ചെയ്യാറുണ്ട്. പോകുന്ന റൂട്ട് മുതൽ താമസിക്കേണ്ട ഹോട്ടലുകൾ വരെ. എന്നാൽ പലരും ഒരു പരിധിക്കപ്പുറം ശ്രദ്ധ പുലർത്താത്ത ഒന്നാണ് ഭക്ഷണം.

';

യാത്രയും ഭക്ഷണവും

ചിലർ പോകുന്ന വഴിയിൽ കാണുന്ന ഏതെങ്കിലും ഹോട്ടലുകളിൽ കയറി കഴിക്കും. ചിലർ ​ഹോട്ടലുകൾ പ്ലാൻ ചെയ്തും പോകാറുണ്ട്. പലപ്പോഴും യാത്രയ്ക്കിടെ ഭക്ഷണം വില്ലനായി മാറിയേക്കാം. യാത്ര പോകുമ്പോൾ ഭക്ഷണകാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം

';

ഹെൽത്തി സ്നാക്ക്സ് കരുതാം

യാത്രയ്ക്കിടെ കൊറിക്കാനായി പാക്ക്ഡ് ചിപ്സ്, കുക്കീസ്, കേക്ക്, മറ്റ് വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കി കശുവണ്ടി, ബദാം, പിസ്ത, കപ്പലണ്ടി തുടങ്ങിയവ കൈയ്യിൽ കരുതാം.

';

ചായയും കാപ്പിയും

ശരീരത്തിൽ നിർജ്ജലീകരണം ഒഴിവാക്കാൻ യാത്രയ്ക്കിടെ ചായ, കാപ്പി, മധുരമുള്ള പാനീയങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

';

ശുദ്ധമായ വെള്ളം

ശുദ്ധമായ കുടിവെള്ളം ആവശ്യത്തിന് കൈയ്യിൽ കരുതണം. കഴിയുന്നതും പുറത്ത് നിന്ന വെള്ളം വാങ്ങി കുടിക്കുന്നത് ഒഴിവാക്കുന്നത് യാത്ര ചെയ്യുമ്പോൾ നല്ലത്. വെള്ളത്തിൽ നിന്ന് വരുന്ന രോ​ഗങ്ങൾ നിന്ന് രക്ഷനേടാൻ ഇത് സഹായിക്കും.

';

പൊരിച്ച ഭക്ഷണങ്ങൾ

യാത്ര ചെയ്യുമ്പോൾ ധാരാളം എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തുനിന്ന് വറുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് വറുത്ത എണ്ണയുടെ ​ഗുണമേന്മ ഉറപ്പാക്കാൻ കഴിയില്ല.

';

പ്രഭാതഭക്ഷണം

‌രാവിലത്തെ ഭക്ഷണം ഒഴിവാക്കരുത്. രാവിലെ നന്നായി ഭക്ഷണം കഴിക്കുകയും രാത്രിയിൽ ലഘുവായി ഭക്ഷണം കഴിക്കുകയും ചെയ്യുക. കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവിൽ നിയന്ത്രണം വേണം. വയറുനിറയെ ഭക്ഷണം കഴിച്ചതിന് ശേഷം യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

';

VIEW ALL

Read Next Story