​Pregnancy Tips: ഗർഭകാലത്തെ ഛർദ്ദി, ഓക്കാനം; ഇങ്ങനെ നേരിടാം...

Published by: Zee Malayalam News Desk | Sep 19, 2023

മോർണിം​ഗ് സിക്ക്നെസ്

ആദ്യത്തെ മൂന്ന് മാസമാണ് കൂടുതലായി സ്ത്രീകളിൽ ഈ പ്രശ്നം കാണാറുള്ളത്. ചിലർക്ക് പ്രസവം വരെയും ഉണ്ടാകാറുണ്ട്. ​ഗർഭകാലത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലമാകാം ഇത്. മോർണിം​ഗ് സിക്ക്നെസിനെ എങ്ങനെ നേരിടാം?

Published by: Zee Malayalam News Desk | Sep 19, 2023

വെള്ളം കുടിക്കുക

നിർജ്ജലീകരണമുണ്ടായാൽ ഓക്കാനം കൂടുതൽ വഷളാകും. ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുക.

Published by: Zee Malayalam News Desk | Sep 19, 2023

ഇഞ്ചി

മോർണിം​ഗ് സിക്ക്നെസിനുള്ള പ്രകൃതിദത്ത പരിഹാരമാണ് ഇഞ്ചി. നിങ്ങൾക്ക് ഇഞ്ചി ചായ, ഇഞ്ചി മിഠായികൾ അല്ലെങ്കിൽ ഇഞ്ചി സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്. എന്നാൽ സപ്ലിമെന്റുകൾ കഴിക്കും മുൻപ്ഡോക്ടറെ സമീപിക്കുക.

Published by: Zee Malayalam News Desk | Sep 19, 2023

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങൾ അല്ലെങ്കിൽ മണം കാരണം ചില സ്ത്രീകളിൽ ഛർദ്ദി, ഓക്കാനം തുടങ്ങിയവയുണ്ടാകാം. ഇവ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.

Published by: Zee Malayalam News Desk | Sep 19, 2023

വിറ്റാമിൻ ബി 6

വിറ്റാമിൻ ബി 6 സപ്ലിമെന്റുകൾ ഗർഭകാലത്ത് ഓക്കാനം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ സപ്ലിമെന്റുകൾ എടുക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.

Published by: Zee Malayalam News Desk | Sep 19, 2023

ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക

മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് മാറ്റി ഇടയ്ക്കിടെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക. ഇത് മോർണിം​ഗ് സിക്ക്നെസ് കുറയ്ക്കാൻ സഹായിക്കും.

Published by: Zee Malayalam News Desk | Sep 19, 2023

വിശ്രമം

ഈ സമയത്ത് ആവശ്യത്തിന് ഉറക്കവും വിശ്രമവും ഉറപ്പാക്കുക.

Published by: Zee Malayalam News Desk | Sep 19, 2023

VIEW ALL

Read Next Story