Curry Leaves Benefits

കറിവേപ്പിലയിൽ ഒളിഞ്ഞിരിപ്പുണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ

Ajitha Kumari
Nov 02,2023
';

ഔഷധഗുണങ്ങൾ

കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. വിറ്റാമിൻ എ യുടെ കലവറയായ കറിവേപ്പില ശരീരത്തിന് ധാരാളം ​ഗുണങ്ങളാണ് നൽകുന്നത്.

';

രോഗങ്ങൾക്കുള്ള പരിഹാരം

വിവിധ രോഗങ്ങൾക്കുള്ള പരിഹാരമായി കറിവേപ്പില ഉപയോ​ഗിക്കാറുണ്ട്. ഔഷധഗുണവും ആന്റിഓക്‌സിഡന്റും ഉള്ളതിനാൽ നിരവധി രോഗങ്ങളിൽ നിന്ന് രക്ഷനേടുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

';

കാൻസർ

കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് കാൻസർ ഉൾപ്പെടെയുള്ള വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫിനോളിക്‌സ് തുടങ്ങിയ സസ്യ സംയുക്തങ്ങളാൽ സമ്പുഷ്ടമാണ് കറിവേപ്പില.

';

ഹൃദയാരോഗ്യത്തിന്

ഈ സംയുക്തങ്ങൾ ശരീരത്തിലെ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും രോഗങ്ങളെ ചെറുക്കുകയും ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. ഭക്ഷണത്തിൽ cചേർക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കും.

';

അധിക ഭാരം

ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ അളവും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും കറിവേപ്പില ​ഗുണം ചെയ്യും. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം അധിക ഭാരം കുറയ്ക്കാനും സഹായിക്കും.

';

ഔഷധഗുണങ്ങളും ആന്റിഓക്‌സിഡന്റുകളും

കറിവേപ്പിലയിൽ ഔഷധഗുണങ്ങളും ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായിക്കും. കറിവേപ്പില വെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

';

മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും

കറിവേപ്പില ശിരോചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിലൂടെ വേഗത്തിലുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അവ മുടിക്ക് ആവശ്യമായ പോഷകങ്ങൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ നൽകിക്കൊണ്ട് മുടി വളർച്ച വർദ്ധിപ്പിക്കുന്നു.

';

രക്തത്തിലെ പഞ്ചസാരയുടെ അളവ്

കറിവേപ്പില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കറിവേപ്പിലയിലെ ഉയർന്ന നാരിന്റെ അംശം കാർബോഹൈഡ്രേറ്റുകൾ ഗ്ലൂക്കോസായി വിഘടിക്കുന്നത് മന്ദഗതിയിലാക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും.

';

VIEW ALL

Read Next Story