ദിവസവും മാതളനാരങ്ങ കഴിക്കുന്നതിൻറെ ഗുണങ്ങൾ
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് മാതളനാരങ്ങ. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കുന്നു.
ശരീരത്തിലെ വീക്കം കുറയ്ക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും മാതളനാരങ്ങ മികച്ചതാണ്.
രക്തസമ്മർദ്ദം കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ മാതളനാരങ്ങ മികച്ചതാണ്.
തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന പോഷകങ്ങൾ മാതളത്തിൽ അടങ്ങിയിട്ടുണ്ട്.
മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.
ഇവയിലെ അവശ്യ വിറ്റാമിനുകളും ധാതുക്കളും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ഇവ കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
അൽഷിമേഴ്സ് രോഗത്തെ തടയാൻ കഴിയുന്ന ഗുണങ്ങൾ മാതളനാരങ്ങയ്ക്കുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.