Carrot Halwa

മധുരമില്ലാതെ എങ്ങനെയാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ ദീപാവലിക്ക് നമ്മുക്ക് എളുപ്പത്തിൽ തയ്യാറാക്കാം എല്ലാവർക്കും ഇഷ്ടപ്പെടുന്ന ​ഗജർ കാ ഹൽവ അഥവാ കാരറ്റ് ഹൽവ

user Zee Malayalam News Desk
user Oct 24,2024

ചേരുവകൾ

​കാരറ്റ് ചിരകിയത്, പാൽ, നെയ്യ്, പഞ്ചസാര, നട്സ്, ഏലയ്ക്ക പൊടി എന്നീ ലളിതമായ ചേരുവകൾ കൊണ്ട് നമ്മുക്ക് കാരറ്റ് ഹൽവ തയ്യാറാക്കാം.

കാരറ്റ് വേവിക്കാം

അടിഭാ​ഗം കട്ടിയുള്ള പാത്രത്തിൽ ചിരകി വച്ചിരിക്കുന്ന കാരറ്റും പാലും കൂടി ചേർത്ത് വേവിക്കുക.

പഞ്ചസാര ചേർക്കാം

പാൽ കാരറ്റുമായി നന്നായി ചേർന്നതിന് ശേഷം പഞ്ചസാര ഇതിലേക്ക് ചേർക്കുക. ഹൽവ കട്ടിയാകുന്നത് വരെ പാകം ചെയ്യുക.

ഫ്ലേവർ

കാരറ്റ് ഹൽവയ്ക്ക് ഒരു നല്ല മണവും രുചിയും ലഭിക്കാനായി കുറച്ച് ഏലയ്ക്ക പൊടി ഇതിലേക്ക് ചേർക്കുക.

നെയ്യ് ചേർക്കാം

കാരറ്റ് ഹൽവയ്ക്ക് കൂടുതൽ സ്വാദ് ലഭിക്കാനും മൃദുവാകാനും ഇതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്ത് കൊടുക്കുക.

അലങ്കരിക്കാം

നമ്മൾ തയ്യാറാക്കിയിരിക്കുന്ന കാരറ്റ് ഹൽവ എല്ലാവർക്കും വിളമ്പുന്നതിന് മുമ്പ് അലങ്കരിക്കാനായി ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് നട്സും ഏലയ്ക്കയും ചേർക്കുക.

വിളമ്പാം

ദീപാവലി ആ​ഘോഷങ്ങളിൽ ചൂടോടെ നമ്മൾ തയ്യാറാക്കിയ കാരറ്റ് ഹൽവ എല്ലാവർക്കും വിളമ്പികൊടുക്കാം.

VIEW ALL

Read Next Story