വീട്ടിൽ എളുപ്പത്തിൽ വളർത്താം ഈ ഔഷധ സസ്യങ്ങൾ
ചുമ, ജലദോഷം, പനി, ചെറിയ പൊള്ളലുകൾ, മുറിവുകൾ എന്നിവ ചികിത്സിക്കുന്നതിനായി വീട്ടിൽ ഔഷധ സസ്യങ്ങൾ വളർത്തുന്നത് നല്ലതാണ്.
പനിക്കൂർക്കയ്ക്ക് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്.
കറ്റാർവാഴയ്ക്ക് മോയ്ചസറൈസിങ് ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിന് നല്ലതാണ്. പൊള്ളലിനെ സുഖപ്പെടുത്താനും കറ്റാർവാഴ മികച്ചതാണ്.
തുളസി നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ഔഷധ സസ്യമാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
കറിവേപ്പിലയിൽ കാർബസോൾ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് വയറിളക്കം, മലബന്ധം എന്നിവയെ ചെറുക്കുന്നു.
മല്ലിയിലയിൽ നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ മികച്ചതാണ്.
ഇഞ്ചിപ്പുല്ലിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഇതിന് ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് അണുബാധകൾ തടയാൻ സഹായിക്കും.