40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ ഉണ്ടോ? ആർത്തവവിരാമത്തെ കരുതലോടെ നേരിടാം...
ആർത്തവവിരാമ സമയത്ത് ആർത്തവ ചക്രത്തിൽ വ്യതിയാനങ്ങൾ സംഭവിക്കും. രക്തസ്രാവം കൂടുകയോ കുറയുകയോ ചെയ്യും.
ശരീരത്തിന് പെട്ടെന്ന് അമിതമായ ചൂട് അനുഭവപ്പെടുകയും വിയർക്കുകയും ചെയ്യുന്നത് ആർത്തവവിരാമത്തിന്റെ ലക്ഷണമാണ്. പ്രത്യേകിച്ച് മുഖത്തും കഴുത്തിലും നെഞ്ചിലും.
ആർത്തവവിരാമ സമയത്ത് ഉറക്കത്തിനിടയിൽ നിങ്ങൾ വിയർത്ത് കുളിക്കും. ഇത് മൂലം ഉറക്കം തടസ്സപ്പെടും
ഈസ്ട്രജൻ കുറയുന്നതിനാൽ ഈ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദനയും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ആർത്തവവിരാമ സമയത്ത് ചർമ്മം വരളുകയും മുടി കൊഴിച്ചിൽ വർധിക്കുകയും ചെയ്യും.
പേശികളിലും സന്ധികളിലും വേദനയോ മരവിപ്പോ അനുഭവപ്പെടുന്നത് ആർത്തവവിരാമത്തിന്റെ ലക്ഷണമാണ്.
മൂഡ് സ്വിങ്സ്, ഉത്കണ്ഠ, വിഷാദം, ഓർമ്മക്കുറവ് തുടങ്ങിയവയും ഇതിന്റെ ലക്ഷണമാകാം.
ആർത്തവവിരാമ സമയത്ത് ഉറക്കമില്ലായ്മ, ശരീരഭാരം വർധിക്കുക തുടങ്ങിയവയും ഉണ്ടായേക്കാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.