Amla Juice Benefits: ഒന്നും രണ്ടും അല്ലാ...! എണ്ണിയാലൊടുങ്ങാത്ത നെല്ലിക്കാ ജ്യൂസിന്റെ ​ഗുണങ്ങൾ ഇവയൊക്കെ

Published by: Zee Team | Mar 22, 2024

പ്രതിരോധശേഷി

ശരീരത്തിൽ പ്രതിരോധശേഷി കുറഞ്ഞാൽ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിവസവും ഒരു നെല്ലിക്കയെങ്കിലും ഡയറ്റിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

Published by: Zee Team | Mar 22, 2024

ദഹനം

ഭക്ഷണം ദഹിക്കാതിരിക്കുക, അസിഡിറ്റി, ​ഗ്യാസ് തുടങ്ങിയ ദഹന പ്രശ്നങ്ങൾ നേരിടുന്നവർ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് വളരെ നല്ലാതാണ്. ഇത്തരം പ്രശ്നങ്ങൾക്ക് ശമനം ലഭിക്കും.

Published by: Zee Team | Mar 22, 2024

തിളക്കമാർന്ന ചർമ്മം

തിളക്കമാർന്നതും ആരോ​ഗ്യകരവുമായ ചർമ്മത്തിന് ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതായിരിക്കും. ഇത് നിങ്ങളുടെ കോശങ്ങൾക്കും വളരെ നല്ലതാണ്.

Published by: Zee Team | Mar 22, 2024

ഹൃദയാരോ​ഗ്യം

ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവരും ഹൃദയത്തെ ആരോ​ഗ്യകരമായി സംരക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവരും നെല്ലിക ജ്യൂസ് ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്.

Published by: Zee Team | Mar 22, 2024

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ വളരെ നല്ലതാണ്. അതിനാൽ നെല്ലിക്ക ജ്യൂസ് ദിവസവും കുടിക്കൂ. (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)

Published by: Zee Team | Mar 22, 2024

VIEW ALL

Read Next Story