Oil for Hairfall: അഴകാര്‍ന്ന ഇടതൂര്‍ന്ന സുന്ദരമായ മുടി ആരാണ് ആഗ്രഹിക്കാത്തത്, എന്നാല്‍ പലപ്പോഴും മുടികൊഴിച്ചില്‍ എന്ന പ്രശ്നം നമ്മുടെ ആ സ്വപ്നം തകര്‍ക്കുകയാണ് പതിവ്.

';


മിക്ക ആളുകളും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. ഒരു ദിവസം 100 മുടിയിഴകൾ വരെ ഒരാൾക്ക് നഷ്ടപ്പെടുന്നത് സ്വാഭാവികമാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിനേക്കാൾ കൂടുതല്‍ കൊഴിയുമ്പോള്‍ അതിനെ മുടി കൊഴിച്ചില്‍ ആയി കണക്കാക്കാം.

';


മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണുവാന്‍ നമുക്ക് സാധിക്കും. മുടികൊഴിച്ചില്‍ തടയാന്‍ ചില പ്രത്യേക എണ്ണകള്‍ ഉപയോഗിച്ച് തല നനായി മസാജ് ചെയ്യുന്നത് ഏറെ ഉപകാരപ്രദമാണ്.

';

ആവണക്കെണ്ണ

ശിരോചര്‍മത്തെ പോഷിപ്പിച്ച്‌ മുടി വളര്‍ച്ചയെ സഹായിക്കുന് ഒന്നാണ് ആവണക്കെണ്ണ. ശിരോചര്‍മ്മം വരണ്ടുപോകാതിരിക്കാന്‍ ഒരു മോയിസ്ചറൈസറായും ആവണക്കെണ്ണ ഉപയോഗിക്കാം.

';

ഒലിവ് ഓയില്‍

ഒരു വിദേശിയാണ് എങ്കിലും നമ്മുടെ നാട്ടിലും പ്രചാരത്തിലുണ്ട് ഒലിവ് ഓയില്‍. മുടിയുടെ കട്ടി കുറയുന്നത് തടഞ്ഞ് മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്ന മികച്ച ഒരു എണ്ണയാണ് ഒലിവ് എണ്ണ.

';

സവാള എണ്ണ

മുടിയ്ക്ക് ഏറെ ഉത്തമമാണ് സവാള എണ്ണ. മുടി വളരാന്‍ സഹായിക്കുന്ന കൊളാജനും സള്‍ഫറും സവാളയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

';

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും മിനറലുകളും മുടിക്ക് കരുത്ത് പകരുന്നതിനൊപ്പം മുടിയെ മൃദുലവും തിളക്കമുള്ളതുമാക്കി മാറ്റാനും വെളിച്ചെണ്ണ സഹായിയ്ക്കും .

';

വേപ്പെണ്ണ

കാലങ്ങളായി തലുടിയുടെ സംരക്ഷണത്തിന് ഉപയോഗിച്ചുവരുന്ന ഒന്നാണ് വേപ്പെണ്ണ. ഇവയുടെ ആന്‍റിമൈക്രോബിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ താരനെ ചെറുക്കാനും ശിരോചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാനും സഹായിക്കും.

';

ബദാം ഓയില്‍

വരണ്ട മുടിക്ക് ആല്‍മണ്ട് ഓയില്‍ വളരെ മികച്ചതാണ്. വൈറ്റമിന്‍ ഇ, ഫാറ്റി ആസിഡ്‌സ് അടക്കം പല അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു ഉത്തമ പരിഹാരമാണ്.

';

ആര്‍ഗന്‍ ഓയില്‍

ലിക്വിഡ് ഗോള്‍ഡ് എന്നാണ് ഈ എണ്ണ അറിയപ്പെടുന്നത്. ആന്‍റിഓക്‌സിഡന്‍റുകളും വൈറ്റമിന്‍ ഇ-യും ധാരാളം അടങ്ങിയിട്ടുള്ള ആര്‍ഗന്‍ ഓയില്‍ തലയോട്ടിയുടെ ആരോഗ്യത്തിനും നല്ലതാണ്.

';

VIEW ALL

Read Next Story