Almond

ഡ്രൈ ഫ്രൂട്സ് മിതമായ അളവിൽ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഡ്രൈ ഫ്രൂട്ട്സുകളിൽ ഏറ്റവും കൂടുതൽ പോഷകങ്ങളുള്ള ഒന്നാണ് ബ​ദാം. ബദാം തൊലിയോടെയും തൊലി കളഞ്ഞും കഴിക്കുന്നവരുണ്ട്

Zee Malayalam News Desk
Nov 15,2024
';

ഏതാണ് മികച്ചത്?

മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടാൻ ബദാം തൊലിയോടെ കഴിക്കുന്നതാണോ തൊലിയില്ലാതെ കഴിക്കുന്നതാണോ മികച്ചത് എന്ന് നോക്കിയാലോ?

';

പോഷകങ്ങൾ

തൊലിയോടെയുള്ള ബദാമിൽ ഫൈബർ, ആൻ്റിഓക്സിഡൻ്റ്, ആവശ്യ പോഷകങ്ങൾ എന്നിവ ധാരാളമടങ്ങിയിരിക്കുന്നു. മുടിയുടെ ആരോ​​ഗ്യത്തിന് ഇവ ഏറെ സഹായകരമാണ്.

';

മുടിവളർച്ച

മുടിയുടെ വളർച്ചയ്ക്ക് തൊലിയുള്ളതും തൊലിയില്ലാത്തതുമായ ബദാമുകൾ നല്ലതാണ്. എന്നാൽ തൊലിയുള്ള ബദാമിൽ കൂടുതൽ വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു.

';

ആൻ്റി ഓക്സിഡൻ്റ്

തൊലിയുള്ള ബദാമിൽ ആൻ്റി ഓക്സിഡൻ്റുകൾ ധാരാളമുണ്ട്. തലമുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ ബദാം സഹായിക്കുന്നു.

';

വിറ്റാമിൻ ഇ

തൊലിയുള്ള ബദാമിൽ വിറ്റാമിൻ ഇ കൂടുതൽ നിലനിൽക്കുന്നു. ഇത് തലയോട്ടിയുടെ ആരോ​ഗ്യവും മുടിയുടെ ജലാംശവും നിലനിർത്താൻ സഹായിക്കുന്നു.

';

മുടി നന്നാക്കാൻ

തൊലിയുള്ള ബദാമിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ തലമുടിയ്ക്ക് കേടുപാടുകൾ ഉണ്ടായാലും വേ​ഗം നന്നാക്കാൻ സഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story