ഉറക്കമില്ലായ്മയും തളർച്ചയും; ശരീരത്തെ തളർത്തും ഉത്കണ്ഠ, അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
ഉത്കണ്ഠയോ ഭയമോ ഒക്കെ ഉണ്ടാകുമ്പോൾ നമ്മുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടും. അതിനൊപ്പം രക്തസമ്മർദ്ദവും ഉയരാൻ സാധ്യതയുണ്ട്.
ഉത്കണ്ഠ വരുമ്പോൾ വേഗത്തിലുള്ള ശ്വാസോച്ഛ്വാസം അല്ലെങ്കിൽ കിതപ്പ് അനുഭവപ്പെടാറുണ്ട്.
ഉത്കണ്ഠയുടെ ഫലമായി പലരിലും വയറുവേദന, ഓക്കാനം, വയറിളക്കം, മലബന്ധം തുടങ്ങിയവയുണ്ടാകാറുണ്ട്
സമ്മർദ്ദത്തിലായിരിക്കുന്ന സമയത്ത് പേശികൾ വലിഞ്ഞുമുറുകുകയും ശരീരവേദനയും അനുഭവപ്പെടാറുണ്ട്.
ഉത്കണ്ഠ എന്നത് പലപ്പോഴും അമിതമായി ചിന്തകൾക്ക് കാരണമാകും. അങ്ങനെ വരുമ്പോൾ ഉറക്കം നഷ്ടപ്പെടാനും പകൽ സമയത്ത് തളർച്ചയുണ്ടാകാനും സാധ്യതയുണ്ട്.
സമ്മർദ്ദം ഉത്കണ്ഠ തുടങ്ങിയുണ്ടാകുമ്പോൾ രോഗപ്രതിരോധ ശേഷിയെ ഇത് ബാധിക്കും. പ്രതിരോധശേഷി കുറയുകയും ഇടയ്ക്കിടെ അസുഖങ്ങൾ വരാനും സാധ്യതയുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.