Restaurant Style Cauliflower Lollipops: കോളിഫ്ലവർ

എല്ലാവരും കഴിക്കാനായി ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ​കോളിഫ്ലവർ. ഇതുപയോ​ഗിച്ച് പലതരത്തിലുള്ള പച്ചക്കറികൾ തയ്യാറാക്കാറുണ്ട്. അത്തരത്തിൽ സ്പെഷലായി റെസ്റ്റോറന്റ് സ്റ്റൈലിൽ കോളിഫ്ളവർ ലോലിപോപ്പ് തയ്യാറാക്കുന്ന വിധമാണ് ഇവിടെ പറയുന്നത്.

';

ആവശ്യമുള്ള സാധനങ്ങൾ

കോളിഫ്ലവർ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, ​ഗരംമസാല, കോൺഫ്ലവർ, മുട്ട, ഓയിൽ, സിൽവർ പേപ്പർ എന്നിവയാണ് ഇതിന് പ്രധാനമായും ആവശ്യമുള്ളത്.

';

തയ്യാറാക്കുന്ന വിധം

ഒരു ഇടത്തരം വലുപ്പമുള്ള കോളിഫ്ലവർ എടുക്കുക. ശേഷം അവയുടെ ഇലകളെല്ലാം നീക്കം ചെയ്യുക. പിന്നീട് ഒരോ ഇതളുകൾ വീതം അൽപ്പം നീളത്തിൽ തണ്ട് നിലനിർത്തി കൊണ്ട് മുറിച്ചെടുക്കുക.

';

മസാല തയ്യാറാക്കുക

ഒരു പാത്രം എടുക്കുക. അതിലേക്ക് മുളക് പോടി, മഞ്ഞൾ പോടി, കോൺഫ്ലവർ, ഉപ്പ്, ​ഗരംമസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുട്ട പൊട്ടിച്ച് അതിലെ വെള്ള എന്നിവ ചേർത്ത് അൽപ്പം കട്ടിയിൽ പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക.

';

തയ്യാറാക്കുന്ന വിധം

ഈ മിശ്രിതത്തിലേക്ക് ഇതളുകളാക്കി വെച്ചിരിക്കുന്ന കോളിഫ്ലവർ എടുത്ത് മുക്കിയെടുക്കുക. ഒരു പാനെടുത്ത് വെച്ച് അതിലേക്ക് ഈ കോളിഫ്ലവർ ഓരോന്നായി ഇട്ടു നൽകുക.

';

​കോളിഫ്ളവർ ലോലിപോപ്പ്

എണ്ണയിൽ കിടന്ന് കോളിഫ്ലവർ നന്നായി ഫ്രൈ ആയാൽ അവ കോരിയെടുക്കുക. ശേഷം സിൽവർ പേപ്പർ ഉപയോ​ഗിച്ച് അതിന്റെ തണ്ടിനൊരു കോട്ടിങ് നൽകുക.

';

കോളിഫ്ളവർ ലോലിപോപ്പ്

ഇപ്പോൾ രുചികരമായ കോളിഫ്ളവർ ലോലിപോപ്പ് തയ്യാറായി കഴിഞ്ഞു. ഇനി കഴിക്കാവുന്നതാണ്. വേണമെങ്കിൽ തക്കാളി സോസും ചേർക്കാവുന്നതാണ്.

';

VIEW ALL

Read Next Story