Benefits of Tulsi

ചുമ മുതൽ ഹൃദ്രോഗം വരെ; തുളസിയിലയുടെ ഈ ഗുണങ്ങൾ അറിയാമോ?

Zee Malayalam News Desk
Nov 05,2024
';

സമ്മർദ്ദം

അമിത സമ്മർദ്ദം കുറയ്ക്കാൻ തുളസിക്ക് കഴിയും. ദിവസവും ഏകദേശം 10-12 തുളസി ഇലകൾ ചവയ്ക്കുന്നത് രക്തചംക്രമണം ക്രമീകരിക്കാനും സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കും.

';

ചർമ്മ സംരക്ഷണം

തുളസി ഇലകൾ കഴിക്കുകയോ നീര് കുടിക്കുകയോ ഫേസ് പാക്കിൽ അരച്ച് ചേർക്കുകയോ ചെയ്യുന്നത് ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും സുഖപ്പെടുത്താൻ സഹായിക്കും. ഇതിലെ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ മുഖക്കുരു, പാടുകൾ എന്നിവ ഉണ്ടാവുന്നത് തടയാൻ സഹായിക്കുന്നു.

';

വിഷാംശം

ഡൈയൂററ്റിക് ഗുണങ്ങൾ അടങ്ങിയതിനാൽ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ തുളസി സഹായിക്കുന്നു.

';

താരൻ

തുളസിയില അരച്ച് തലയിൽ പുരട്ടുന്നത് നല്ലതാണ്. ഇവ മുടി വളർച്ചയെ ശക്തിപ്പെടുത്തുകയും താരൻ അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു.

';

പ്രമേഹം

തുളസിയുടെ ആന്റിഓക്‌സിഡന്റ് ആൻറിബയോട്ടിക് ഗുണങ്ങൾ പ്രമേഹം കുറയ്ക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ചികിത്സിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story