Heart Attack

യുവാക്കൾക്കിടയിലെ ഹൃദയാഘാതം; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങൾ!

Zee Malayalam News Desk
Nov 22,2024
';

ഹൃദയാഘാതം

ഏതാനും വർഷങ്ങളായി യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. തെറ്റായ ഭക്ഷണക്രമവും വ്യായാമം ചെയ്യാനുള്ള വിമുഖതയുമെല്ലാമാണ് പലപ്പോഴും യുവാക്കൾക്കിടയിൽ വില്ലനാവുന്നത്.

';

ഹൃദയാഘാതം

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ തന്നെ ചികിത്സ തേടുന്നത് വലിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കും. ആഴ്ചകൾക്ക് മുമ്പോ ദിവസങ്ങൾക്ക് മുമ്പോ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണപ്പെടാറുണ്ട്. എന്നാൽ മിക്കവരും ഇത് അവ​ഗണിക്കുകയാണ് പതിവ്.

';

ലക്ഷണങ്ങൾ

യുവാക്കൾക്കിടയിൽ ആദ്യകാലങ്ങളിൽ കാണുന്ന അധികം ശ്രദ്ധിക്കപ്പെടാത്ത ലക്ഷണങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കാം.

';

നെഞ്ചിലെ അസ്വസ്ഥത

നെഞ്ചിൽ ഭാരം പോലെയുള്ള തോന്നലോ വലിഞ്ഞുമുറുകലോ മറ്റോ അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.

';

ക്ഷീണം

ക്ഷീണവും വിയർക്കലും മനംപിരട്ടലും ദഹനക്കേടുമെല്ലാം അനുഭവപ്പെട്ടേക്കാം. ഇത് അസിഡിറ്റി പ്രശ്നമാണെന്ന് തെറ്റിദ്ധരിക്കാതെ ചികിത്സ തേടുക.

';

വേദന

കഴുത്തിലോ ചുമലുകളിലോ താടിയെല്ലുകളുടെ ഭാ​ഗത്തോ വേദനയുണ്ടാകുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. സ്ത്രീകളിലാണ് ഈ ലക്ഷണങ്ങൾ സാധാരണയായി കണ്ട് വരുന്നത്.

';

വിയർക്കൽ

ശ്വാസമുട്ടലും അസാധാരണമായ വിയർക്കലുമാണ് മറ്റ് ലക്ഷണങ്ങൾ.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story