കൊടും വേനലില്‍ ചുട്ടുപൊള്ളുകയാണ് മലയാളികള്‍
സൂര്യപ്രകാശമേറ്റ് പലര്‍ക്കും സണ്‍ ടാന്‍, മുഖക്കുരു, കരുവാളിപ്പ് എന്നിവയെ നേരിടേണ്ടി വരുന്നുണ്ട്
വെയിലേറ്റ് വാടിയ മുഖം വീണ്ടും മിന്നിത്തിളങ്ങാന്‍ വീട്ടിലൊരു ഫേസ് പാക്ക് ഉണ്ടാക്കിയാലോ?
കറ്റാര്‍വാഴ ജെല്ലും തേനും ചെറുനാരങ്ങയുടെ നീരും മാത്രം ഉപയോഗിച്ച് സിമ്പിളായി ഫേസ് പാക്ക് തയ്യാറാക്കാം
ഒരു ബൗളില്‍ കറ്റാര്‍വാഴ ജെല്ലും തേനും നാരങ്ങാ നീരും തുല്യ അളവില്‍ യോജിപ്പിക്കുക
മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഈ പാക്ക് മുഖത്ത് തേച്ച് പിടിപ്പിക്കുക
15 - 20 മിനിട്ട് നേരം ഇത് മുഖത്ത് വെച്ച ശേഷം നന്നായി മുഖം കഴുകുക
പ്രകൃതിദത്തമായ ഈ ഫേസ് പാക്കിന്റെ ഗുണം ഉടനടി തന്നെ മുഖത്ത് പ്രകടമാകും