മുടിയുടെ ആരോഗ്യത്തിന് ഈ ആയുർവേദ ഔഷധങ്ങൾ മികച്ചത്!
കറ്റാർവാഴ മുടിയുടെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. ഇത് തലയോട്ടിക്ക് തണുപ്പ് നൽകാനും മുടി വളർച്ച വേഗത്തിലാക്കാനും സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ചെമ്പരത്തി മുടി വളർച്ചയ്ക്ക് മികച്ചതാണ്.
ബ്രഹ്മിയിൽ കാത്സ്യം, വിറ്റാമിൻ സി, സിങ്ക്, ആൽക്കലോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളെ ശക്തമാക്കുന്നു. ഇത് മുടി വളർച്ച വേഗത്തിലാക്കുന്നു.
മുത്തിൾ തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു.ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു.
തുളസി മുടിയുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്താനും താരനെ പ്രതിരോധിക്കാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കും. ഇത് അകാലനരയെ ചെറുക്കുന്നു.
പുതിനയില ചേർത്ത് എണ്ണ കാച്ചി ഉപയോഗിക്കുന്നത് മുടിയുടെ കോശങ്ങളിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കും. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.
റോസ്മേരി ഓയിലും ഒലിവ് ഓയിലും മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് താരൻ തടയാനും മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)