Sleep vs Weight Loss

ഇനി ഉറങ്ങിക്കൊണ്ട് വണ്ണം കുറയ്ക്കാം..! ആ രഹസ്യം അറിയാമോ? ശരീരഭാരം കുറയ്ക്കാനുള്ള 5 ടിപ്സ് ഇതാ

Karthika V
Feb 28,2026
';

ഹോർമോൺ ബാലൻസ്

വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളാണ് ഗ്രെലിൻ, ലെപ്റ്റിൻ എന്നിവ. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഗ്രെലിന്റെ അളവ് കൂടുകയും ലെപ്റ്റിന്റെ അളവ് കുറയുകയും ചെയ്യും. ഇത് അമിതമായി ഭക്ഷണം ഴിക്കാൻ പ്രേരിപ്പിക്കും.

';

ക്രേവിം​ഗ്സ്

ഉറക്കം കുറയുമ്പോൾ ചിലപ്പോൾ ചില ഭക്ഷണങ്ങളോട് കൊതി കൂടും. മധുരപലഹാരങ്ങൾ, ചിപ്‌സ് തുടങ്ങിയ കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കാനാകും ഇഷ്ടം. ഇത് ശരീരഭാരം കൂട്ടും.

';

ഉപാപചയ പ്രവർത്തനം

ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിക്കുന്ന ഒന്നാണ് ഉറക്കക്കുറവ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ഉപാപചയ പ്രവർത്തനം മന്ദ​ഗതിയിലാകും.

';

ഇൻസുലിൻ പ്രതിരോധം തടയുന്നു

നന്നായി ഉറങ്ങിയില്ലെങ്കിൽ ശരീരകോശങ്ങൾ ഇൻസുലിനോട് ശരിയായി പ്രതികരിക്കാതെ വരും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും. ശരീരത്തിൽ കൊഴുപ്പും അടിഞ്ഞുകൂടും.

';

ഊർജ്ജം

കൃത്യമായ ഉറക്കം ലഭിച്ചാൽ മാത്രമേ ഉന്മേഷത്തോടെയുള്ള ഒരു ദിവസം ആരംഭിക്കാനാകൂ. നന്നായി ഉറങ്ങിയാൽ നല്ല ഊർജ്ജത്തോടെ വ്യായാമം ചെയ്യാൻ സാധിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story