മുടിയ്ക്ക് നല്‍കാം ചൂടിന്‍റെ ആഘാതത്തില്‍ നിന്ന് സംരക്ഷണം
കടുത്ത ചൂടില്‍ നിന്ന് മുടിയ്ക്ക് സംരക്ഷണം നല്‍കേണ്ടത് ഏറെ ആവശ്യമാണ്.
വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിയ്ക്കുക
വെയിലത്ത് ഇറങ്ങുമ്പോള്‍ മുടി മറയ്ക്കാനായി സ്കാര്‍ഫ് അല്ലെങ്കില്‍ തൊപ്പി ഉപയോഗിക്കുക.
രാസവസ്തുക്കൾ അടങ്ങിയ ഷാമ്പൂ ഒഴിവാക്കുക
നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കാനായി ഇടയ്ക്കിടെ മൈലാഞ്ചി ഉപയോഗിക്കുക.
മുടിയും വേരുകളും ശക്തിപ്പെടുത്തുന്നതിനായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഹെയർ ഓയിൽ ഉപയോഗിക്കണം.
മൂന്ന് മാസത്തിലൊരിക്കൽ മുടിയുടെ അറ്റം മുറിയ്ക്കുക, ഹീറ്റ്-സ്റ്റൈലിംഗ് ടൂളുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
നിങ്ങൾ ബീച്ചിലും നീന്തല്‍ കുളങ്ങളിലും ആയിരിയ്ക്കുന്ന അവസരത്തില്‍ ഷവർ ക്യാപ് ഉപയോഗിക്കണം.
വേനല്‍ക്കാലത്ത് സസ്യാഹാരം കൂടുതല്‍ കഴിയ്ക്കുക, ഇലക്കറികളും പഴ വര്‍ഗ്ഗങ്ങളും നിങ്ങളുടെ ഭക്ഷണക്രമത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.