നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ബദാം, വാൽനട്ട് തുടങ്ങിയ നട്സ് പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് ശരീരത്തെ വിശ്രമിക്കാനും മികച്ച ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
ഹെർബൽ ചായകളായ ചമോമൈൽ ടീ, ഗ്രീൻ ടീ തുടങ്ങിയവ ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ഇവ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കം മികച്ചതാക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ ബി12, കാത്സ്യം, പ്രോട്ടീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തൈര്. ഇത് ഉറക്കം മികച്ചതാക്കാനും ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകാനും സഹായിക്കുന്നു.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണമാണ് കൂൺ. ഇത് രോഗപ്രതിരോധ സംവിധാനം മികച്ചതാക്കാനും സഹായിക്കുന്നു.
ലൈക്കോപീൻ എന്ന ആൻറി ഓക്സിഡൻറിനാൽ സമ്പുഷ്ടമാണ് തക്കാളി. ഈ ആൻറി ഓക്സിഡൻറ് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പോഷകങ്ങളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമായ ബ്രോക്കോളിയിൽ കലോറി കുറവാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.