Dark Chocolate

ചോക്ലേറ്റ് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ ഡാർക്ക് ചോക്ലേറ്റ് അധികമാർക്കും ഇഷ്ടമല്ല. അതിന്റെ രുചി തന്നെയാണ് അതിന് കാരണം. കയ്പ്പുള്ള ഡാർക്ക് ചോക്ലേറ്റ് പക്ഷേ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

Zee Malayalam News Desk
Dec 31,2024
';

ഹൃദയാരോ​ഗ്യം

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നു. രക്തസമ്മർദ്ദം കുറയ്ക്കാൻ ഇവ സഹായകമാണ്. കൂടാതെ നൈട്രിക് ഓക്സൈഡ് ഉത്പാദനം മെച്ചപ്പെടുത്തി ഹൃദയം സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

';

പ്രമേഹം

ഡാർക്ക് ചോക്ലേറ്റ് ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ​ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. അതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.

';

ആന്റിഓക്സിഡന്റ്

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്നും വാർധക്യത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

';

പ്രതിരോധശേഷി

ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

';

ശരീരഭാരം

ഇതിലെ കൊക്കോ പോളിഫെനോളുകളുടെ പ്രവർത്തനത്തിലൂടെ വിശപ്പ് നിയന്ത്രിക്കുകയും കൊഴുപ്പ് രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു. അതിനാൽ ഡാർക്ക് ചോക്ലേറ്റ് ശരീരഭാരം നിയന്ത്രിക്കാൻ സഹായികമാണ്.

';

ഊർജ്ജം

മ​ഗ്നീഷ്യം, തിയോബ്രോമിൻ എന്നിവയടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ശരീരത്തിന് ആവശ്യമായ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു.

';

ചർമ്മ സംരക്ഷണം

ചർമ്മത്തിലെ ജലാംശം, ഇലാസ്തികത, അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയവ പ്രദാനം ചെയ്യുന്നതാണ് ഡാർക്ക് ചോക്ലേറ്റ്.

';

എല്ലുകളുടെ ആരോ​ഗ്യം

ഡാർക്ക് ചോക്ലേറ്റ് എല്ലുകളെ ശക്തിപ്പെടുത്തുന്നു. ഇത് ഓസ്റ്റിയോപെറോസിസ് സാധ്യത കുറയ്ക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story