വാഴയില ഇല്ലാതെ മലയാളികൾക്ക് എന്ത് സദ്യ എന്ന് തന്നെ പറയാം. അതിൽ കഴിക്കുന്നതിന്റെ ഒരു രുചി വേറെ തന്നെയാണ്. രുചി മാത്രമല്ല വാഴയിലയിൽ കഴിക്കുമ്പോൾ ഗുണവും ഏറെയാണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പകരം ഇത് ഉപയോഗിക്കാം.
ആന്റിബാക്ടീരിയൽ ഗുണങ്ങളുള്ളതാണ് വാഴയില. ഇത് പരമ്പരാഗത ഔഷധങ്ങളിൽ ഉപയോഗിക്കുന്നു.
പോളിഫിനോൾസ്, ഫ്ലേവനോയിഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയ വാഴയിലയിൽ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടും.
വാഴയിലയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് വീക്കം കുറയ്ക്കുകയും സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
ചർമ്മത്തിന്റെ സംരക്ഷണത്തിനുള്ള വിറ്റാമിൻ സി, എ തുടങ്ങിയ വിറ്റാമിനുകൾ വാഴയിലയിലുണ്ട്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക