'പോഷകങ്ങളുടെ പവർ ഹൗസ്'; ദിവസവും ഒരു പേരയ്ക്ക ശീലമാക്കൂ..!
വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക രോഗപ്രതിരോധശേഷി വർധിപ്പിക്കും.
ഗ്ലൈസെമിക് ഇൻഡക്സ് കുറവായ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. ഇതിലെ ഉയർന്ന ഫൈബർ പ്രമേഹരോഗികൾക്ക് ഗുണകരമാണ്.
പേരയ്ക്കയിലുള്ള പൊട്ടാസ്യവും ലയിക്കുന്ന നാരുകളും ഹൃദയാരോഗ്യത്തിന് ബെസ്റ്റാണ്. ഇത് ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.
നാരുകളുടെ മികച്ച ഉറവിടമാണ് പേരയ്ക്ക. മലബന്ധം തടയാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും പേരയ്ക്ക സഹായിക്കും.
വിറ്റാമിൻ എ ധാരാളമായി അടങ്ങിയതാണ് പേരയ്ക്ക. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താനും തിമിരം, മാക്യുലാർ ഡീജനറേഷൻ എന്നിവ തടയാനും സഹായിക്കുന്നു.
പേരയ്ക്കയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മ സംരക്ഷണത്തിന് നല്ലതാണ്. ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും അകാല വാർധക്യം തടയാനും ഇത് സഹായിക്കും.
കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടങ്ങിയ പേരയ്ക്ക അമിതഭാരം കുറയ്ക്കാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.