സമീകൃതമായ അളവിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ നൽകുന്ന ഒരു ഭക്ഷണക്രമമാണ് സമീകൃതാഹാരം എന്ന് പറയുന്നത്. ഈ പോഷകങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കാം: മാക്രോ ന്യൂട്രിയന്റുകൾ, മൈക്രോ ന്യൂട്രിയന്റുകൾ. സമീകൃതാഹാരത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ എന്നിവ നമ്മുടെ ശരീരം കാര്യക്ഷമമായി പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്നു. ഈ മാക്രോ ന്യൂട്രിയന്റുകളുടെ സമീകൃതമായ ഉപഭോഗം സുസ്ഥിരമായ ഊർജ്ജം നൽകുന്നു.
പേശികളുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും പ്രോട്ടീനുകൾ ഒഴിച്ചുകൂടാനാവാത്തതാണ്. ശരീരത്തിന് ശക്തി പകരാൻ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണക്രമം അത്യാവശ്യമാണ്.
വിറ്റാമിൻ സി, വിറ്റാമിൻ ഡി, സിങ്ക് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. സമീകൃതാഹാരം, രോഗങ്ങളെയും അണുബാധകളെയും ചെറുക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നു.
പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകളോടൊപ്പം എ, ഇ തുടങ്ങിയ വിറ്റാമിനുകളും ആരോഗ്യകരമായ ചർമ്മത്തിന് സഹായിക്കും. ആന്റി ഏജിംഗിനും ഇത് നല്ലതാണ്.
സമീകൃതാഹാരം ഹൃദ്രോഗം, പ്രമേഹം, ചില അർബുദങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും. പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ ആരോഗ്യകരമായ രക്തസമ്മർദ്ദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ നിലനിർത്താൻ സഹായിക്കുന്നു.
ശരിയായ പോഷകാഹാരം വൈജ്ഞാനിക പ്രവർത്തനത്തെയും മാനസിക ക്ഷേമത്തെയും പിന്തുണയ്ക്കുന്നു.
സമീകൃതാഹാരമാണ് ശരീരഭാരം നിലനിർത്തുന്നതിനുള്ള താക്കോൽ എന്ന് തന്നെ പറയാം. ക്യാൻസർ ഉൾപ്പെടെയുള്ള പല വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകൾക്കും പൊണ്ണത്തടി ഒരു അപകട ഘടകമാണ്.