Burn Injury

ശരീരത്തിലേൽക്കുന്ന പൊള്ളൽ വലുതായാലും ചെറുതായാലും നല്ല വേദനയാകും. എന്നാൽ വീട്ടിൽ വച്ചുണ്ടാകുന്ന ചെറിയ പൊള്ളലുകൾ ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ കൊണ്ട് നമ്മുക്ക് സുഖപ്പെടുത്താനാകും.

Zee Malayalam News Desk
Nov 02,2024
';

വീട്ടുവൈദ്യങ്ങൾ

ചെറിയ പൊള്ളലുകൾ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഫലപ്രദമായി ചികിത്സിക്കാനും ഈ വഴികൾ പരീക്ഷിക്കാവുന്നതാണ്.

';

തണുത്ത വെള്ളം

പൊള്ളലേറ്റ ഭാ​ഗത്ത് ഏകദേശം 20 മിനിറ്റ് തണുത്ത വെള്ളം ഒഴിക്കുക. തുടർന്ന് മൈൽഡ് ആയിട്ടുള്ള സോപ്പ് ഉപയോ​ഗിച്ച് നല്ല വെള്ളം കൊണ്ട് പൊള്ളലേറ്റ ഭാ​ഗം കഴുകുക.

';

കോൾഡ് കംപ്രസ്സുകൾ

പൊള്ളലേറ്റ ഭാ​ഗങ്ങളിൽ വേദനയും വീക്കവും ഒഴിവാക്കാൻ കോൾഡ് കംപ്രസ് അല്ലെങ്കിൽ നനഞ്ഞ വൃത്തിയുള്ള തുണി കൃത്യമായ ഇടവേളകളിൽ വച്ച് കൊടുക്കുക. അമിതമായ അമർത്തരുത്.

';

ആൻ്റിബയോട്ടിക് ഓയിൻമെൻ്റ്

പൊള്ളലേറ്റ ഭാ​ഗത്ത് അണുബാധയുണ്ടാകുന്നത് തടയാൻ ബാസിട്രേസിൻ അല്ലെങ്കിൽ നിയോസ്പൊരിൻ പോലെയുള്ള ആൻ്റിബയോട്ടിക് ഓയിൻമെൻ്റുകൾ പുരട്ടുക. തുടർന്ന് ആ ഭാ​ഗം നന്നായി ഡ്രസ്സ് ചെയ്യുക.

';

കറ്റാർ വാഴ

കറ്റാർ വാഴ ചെടിയിൽ നിന്നെടുത്ത ജെൽ നേരിട്ട് പൊള്ളലേറ്റ ഭാ​ഗത്ത് പുരട്ടുക. കറ്റാർവാഴയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്. അതോടൊപ്പം വേ​ഗത്തിൽ ഈ മുറിവ് ഭേദമാകാനും സഹായിക്കും.

';

തേൻ

ആൻ്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും പ്രകൃത്തിദത്ത ആൻ്റി-ബാക്ടീരിയൽ ​ഗുണങ്ങളുമുള്ള തേൻ പൊള്ളലേറ്റ ഭാ​ഗത്ത് പുരട്ടി കൊടുക്കുന്നത് അവിടം വേ​ഗം സുഖപ്പെടാനും വീക്കമുണ്ടാകാതെയിരിക്കാനും സഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story