ശരീരത്തിലേൽക്കുന്ന പൊള്ളൽ വലുതായാലും ചെറുതായാലും നല്ല വേദനയാകും. എന്നാൽ വീട്ടിൽ വച്ചുണ്ടാകുന്ന ചെറിയ പൊള്ളലുകൾ ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ കൊണ്ട് നമ്മുക്ക് സുഖപ്പെടുത്താനാകും.
ചെറിയ പൊള്ളലുകൾ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഫലപ്രദമായി ചികിത്സിക്കാനും ഈ വഴികൾ പരീക്ഷിക്കാവുന്നതാണ്.
പൊള്ളലേറ്റ ഭാഗത്ത് ഏകദേശം 20 മിനിറ്റ് തണുത്ത വെള്ളം ഒഴിക്കുക. തുടർന്ന് മൈൽഡ് ആയിട്ടുള്ള സോപ്പ് ഉപയോഗിച്ച് നല്ല വെള്ളം കൊണ്ട് പൊള്ളലേറ്റ ഭാഗം കഴുകുക.
പൊള്ളലേറ്റ ഭാഗങ്ങളിൽ വേദനയും വീക്കവും ഒഴിവാക്കാൻ കോൾഡ് കംപ്രസ് അല്ലെങ്കിൽ നനഞ്ഞ വൃത്തിയുള്ള തുണി കൃത്യമായ ഇടവേളകളിൽ വച്ച് കൊടുക്കുക. അമിതമായ അമർത്തരുത്.
പൊള്ളലേറ്റ ഭാഗത്ത് അണുബാധയുണ്ടാകുന്നത് തടയാൻ ബാസിട്രേസിൻ അല്ലെങ്കിൽ നിയോസ്പൊരിൻ പോലെയുള്ള ആൻ്റിബയോട്ടിക് ഓയിൻമെൻ്റുകൾ പുരട്ടുക. തുടർന്ന് ആ ഭാഗം നന്നായി ഡ്രസ്സ് ചെയ്യുക.
കറ്റാർ വാഴ ചെടിയിൽ നിന്നെടുത്ത ജെൽ നേരിട്ട് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുക. കറ്റാർവാഴയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതോടൊപ്പം വേഗത്തിൽ ഈ മുറിവ് ഭേദമാകാനും സഹായിക്കും.
ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പ്രകൃത്തിദത്ത ആൻ്റി-ബാക്ടീരിയൽ ഗുണങ്ങളുമുള്ള തേൻ പൊള്ളലേറ്റ ഭാഗത്ത് പുരട്ടി കൊടുക്കുന്നത് അവിടം വേഗം സുഖപ്പെടാനും വീക്കമുണ്ടാകാതെയിരിക്കാനും സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക