നമ്മുടെ ശരീരം അസ്വസ്ഥമാകുന്ന ഒരു അവസ്ഥയാണ് വയർ വീർക്കൽ. ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഭക്ഷണ ശീലങ്ങളും തുടങ്ങി വയർ വീർക്കുന്ന അവസ്ഥയ്ക്ക് പല കാരണങ്ങളുമുണ്ട്.
ഈ അസ്വസ്ഥതയിൽ നിന്ന് ആശ്വാസം നൽകുന്ന ചില സൂപ്പർ ഫുഡ്സ് ധാരാളമുണ്ട്. വയർ വീർക്കൽ ഉണ്ടായാൽ ഈ ഭക്ഷണങ്ങൾ നിങ്ങൾ കഴിച്ച് നോക്കൂ. നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന സിംഗിബെയ്ൻ എന്ന എൻസൈം ദഹനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇഞ്ചി കറികളിലോ ചായയിലോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
ദഹന ഗുണങ്ങൾ അടങ്ങിയ പെരുംജീരകത്തിൽ ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. പെരുംജീരകം ഭക്ഷണത്തിന് ശേഷം ദഹനത്തെ സഹായിക്കുന്നതിനായി സാധാരണയായി കഴിക്കുന്ന സുഗന്ധവ്യഞ്ജനമാണ്.
തൈര് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയ അടങ്ങിയ പ്രോബയോട്ടിക് സമ്പുഷ്ടമായ ഭക്ഷണമാണ്. ഇത് ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച തടയുന്നതിനും ദഹനം മെച്ചപ്പെടുത്താനും ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കാനും സഹായിക്കുന്നു.
അമിതമായ വയർ വീർക്കൽ മൂലമുണ്ടാകുന്ന പേശിവലിവിനും വേദനയ്ക്കും ആശ്വാസം നൽകുന്ന ഒന്നാണ് പെപ്പർമിൻ്റ്. പെപ്പർമിൻ്റ് ഇട്ട് ചായ തിളപ്പിച്ച് കുടിക്കുന്നത് വയറിന് നല്ല ആശ്വാസം നൽകും.
പപ്പായയിൽ ധാരാളം പപ്പെയ്‌ൻ അടങ്ങിയിരിക്കുന്നു. പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കാൻ പപ്പെയ്ൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും വയറിനെ ശാന്തമാക്കാനും സഹായിക്കും.
ഗ്യാസ്, വയറിളക്കം, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നതിൽ പേരുകേട്ട ഒന്നാണ് അയമോദകം. അയമോദക വിത്തുകൾ ഭക്ഷണത്തിന് ശേഷം ദഹനം മികച്ചതാക്കുന്നതിനായി കഴിക്കാവുന്നതാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക