മധുരം ഇഷ്ടമുള്ളവരാണ് നമ്മളിൽ ഭൂരിപക്ഷം ആളുകളും. എന്നാൽ പഞ്ചസാര അമിതമായി കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കും. മധുരം ഇഷ്ടമുള്ളവർക്ക് പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാൻ ചില വഴികളുണ്ട്.
പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാൻ നിങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണോ? എങ്കിൽ ഈ വഴികൾ നിങ്ങൾ ഉറപ്പായും പരീക്ഷിച്ച് നോക്കൂ.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ പ്രോട്ടീൻ സഹായിക്കുന്നു. മധുരത്തോടുള്ള ആസക്തി കുറയ്ക്കാനായി പ്രോട്ടീൻ ധാരാളമുള്ള മുട്ട, കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തൂ.
രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം. ചീര, നട്സ്, കീൻവ എന്നിവയിൽ മഗ്നീഷ്യം ധാരാളമടങ്ങിയിരിക്കുന്നു. ഇവ കഴിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ശരീരത്തിൽ ജലാംശം കുറഞ്ഞാൽ നിങ്ങൾക്ക് പഞ്ചസാരയോടുള്ള ആസക്തി വർധിക്കും. മധുരത്തോടുള്ള ആസക്തി കുറയ്ക്കാനായി ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക.
ഉലുവ വെള്ളം കുടിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുവയ്ക്കുക. പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയാനും മധുരത്തോടുള്ള ആസ്ക്തി കുറയ്ക്കാനും ഉലുവ വെള്ളം സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട വെള്ളം. ഭക്ഷണത്തിന് ശേഷം കറുവപ്പട്ട വെള്ളം കുടിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മധുരം കഴിക്കണമെന്ന തോന്നൽ ഒഴിവാക്കാനും സഹായിക്കും.
കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനാകും. ദഹനം മെച്ചപ്പെടുത്താനും മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും ഇഡ്ഡലി, ദോശ, തൈര് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.