ചീരയിലടങ്ങിയിട്ടുള്ള കാൽഷ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.
ബദാമിൽ ധാരാളം കാൽഷ്യം അടങ്ങിയിരിക്കുന്നു. ഇവ എല്ലുകൾക്ക് ഗുണകരമാണ്.
കാൽഷ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് ചിയാ വിത്തുകൾ. ഇവ എല്ലുകളെ ശക്തിപ്പെടുത്തും.
ടോഫു കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. ടോഫു കാൽഷ്യം, പ്രോട്ടീൻ എന്നിവയുടെ സ്രോതസ്സാണ്.
എല്ലുകളെ ബലപ്പെടുത്തുന്നതിന് സഹായിക്കുന്ന കാൽഷ്യം, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയുടെ ശക്തമായ ഉറവിടമാണ് ബ്രോക്കോളി.
എള്ള് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇവയിലുള്ള കാൽഷ്യം എല്ലുകളെ ബലപ്പെടുത്തുന്നു.
ഓറഞ്ചിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദിപ്പിക്കാൻ ഗുണം ചെയ്യുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
മധുരക്കിഴങ്ങ് എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമായ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.