ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ
ജീരക വെള്ളത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മികച്ചതാക്കാനും വയറുവേദന കുറയ്ക്കാനും സഹായിക്കുന്നു.
നാരങ്ങ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
തക്കാളിയിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പൊണ്ണത്തടി കുറയ്ക്കാനും ശരീരഭാരം ആരോഗ്യകരമായി നിലനിർത്താനും നെല്ലിക്ക മികച്ചതാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഫാറ്റി ലിവറിനെ പ്രതിരോധിക്കാനും സഹായിക്കുന്നു.
കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ആൻറി ഓക്സിഡൻറായ കാറ്റെച്ചിനുകളുടെ മികച്ച ഉറവിടമാണ് ഗ്രീൻ ടീ.
വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണിവ. ഇത് വീക്കം കുറയ്ക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പാനീയമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇതിന് കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും.
കറുവപ്പട്ട വെള്ളം മികച്ച ഡിടോക്സ് പാനീയമാണ്. ഇത് വിശപ്പ് കുറയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
നാരങ്ങയും തേനും ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. (Disclaimer: ഈ വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല)