Garlic Benefits: തടി കുറച്ച് ഫിറ്റ് ആകണോ? വെറും വയറ്റിൽ വെളുത്തുള്ളി അല്ലി കഴിച്ചോളൂ!

Published by: Ajitha Kumari | Sep 28, 2023

വെളുത്തുള്ളി

നമ്മുടെ അടുക്കളയിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് വെളുത്തുള്ളി അല്ലെ? എല്ലാവരുടെ വീട്ടിലും ഉള്ള ഒരു സാധനമാണിത്. ഇതിന്റെ വല്ലാത്തൊരു മണം പലർക്കും ഇഷ്ടമില്ലയെങ്കിലും നിങ്ങളുടെ അമിത തടി കുറയ്ക്കാൻ ഇത് സഹായിക്കും കേട്ടോ.

Published by: Ajitha Kumari | Sep 28, 2023

പൊണ്ണത്തടി

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കും. ഇത് ആളുകൾ കാലങ്ങളായി പിന്തുടരുന്ന ഒരു കാര്യമാണ്. അധിക ഭാരം കുറയ്ക്കുക എന്നത് ചില്ലറ കാര്യമല്ല. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ നിങ്ങൾക്ക് ഫിറ്റ് ആകാം.

Published by: Ajitha Kumari | Sep 28, 2023

ആരോഗ്യത്തിന് നന്ന്

ഇത് അമിതഭാരം കുറയ്ക്കാൻ മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. പ്രതിരോധശേഷി ബൂസ്റ്റ് ചെയ്യാൻ വെളുത്തുള്ളി ബെസ്റ്റാണ്. ശരീര ഭാരം കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കും.

Published by: Ajitha Kumari | Sep 28, 2023

ജീവിതശൈലി

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം പോഷകങ്ങൾ വെളുത്തുള്ളിയിൽ അടങ്ങയിട്ടുണ്ടെങ്കിലും നല്ല ജീവിതശൈലിയും സ്ഥിരമായ വ്യായാമവും ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ഉണ്ടെങ്കിൽ മാത്രമേ ഇത് വെറും വയറ്റിൽ കഴിക്കാവൂ. ഇത് ശരീരത്തിലെ ഊർജം വർദ്ധിപ്പിക്കാൻ സഹായിക്കും

Published by: Ajitha Kumari | Sep 28, 2023

മെറ്റബോളിസം:

മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട് ഇത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. വെറും വയറ്റിൽ രണ്ട് വെളുത്തുള്ളി അല്ലി കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് അലിയിക്കാൻ സഹായിക്കും.

Published by: Ajitha Kumari | Sep 28, 2023

കലോറി

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ബൂസ്റ്റിംഗ് ലെവൽ കലോറി വേഗത്തിൽ എരിക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യും

Published by: Ajitha Kumari | Sep 28, 2023

ശരീരഭാരം കുറയ്ക്കാൻ

ദിവസവും 2 അല്ലി വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുക. പക്ഷെ നിങ്ങൾക്ക് മലബന്ധത്തിന്റെ പ്രശ്നമുണ്ടെങ്കിൽ കഴിക്കരുത്. ഗർഭിണികൾ, കുട്ടികൾ, കുറഞ്ഞ രക്തസമ്മർദ്ദം, രക്തസ്രാവം, പ്രമേഹം എന്നിവയുള്ളവരും വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കരുത്.

Published by: Ajitha Kumari | Sep 28, 2023

VIEW ALL

Read Next Story