അടിവയറ്റിലെ കൊഴുപ്പ് ഉരുക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഭക്ഷണരീതി തന്നെയാണ്
ചോറും കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക
കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഗുണം ചെയ്യും
ഇനി അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന കലോറി കുറഞ്ഞ ചില പാനീയങ്ങളെ കുറിച്ച് അറിയാം
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും
രാവിലെ വെറും വയറ്റില്‍ തേന്‍ ചേര്‍ത്ത നാരങ്ങാ വെള്ളം കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും
ഇഞ്ചി ചായ കുടിക്കുന്നതും മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വല്ല നല്ലതാണ്
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കും
ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി വയറിലെ കൊഴുപ്പിനെ പുറംതള്ളാനും തടി കുറയ്ക്കാനും ഉലുവ വെള്ളം സൂപ്പറാണ്
മല്ലി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും
കറുവാപ്പട്ട വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കും
ജീരകത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കും